
സ്വന്തം ലേഖകൻ
അമരാവതി: മൊബൈൽ ഫോണിൽ ആദ്യഭാര്യയുടെ ഇൻസ്റ്റ റീൽസ് കണ്ടുകൊണ്ടിരുന്ന ഭർത്താവിന്റെ ജനനേന്ദ്രിയം രണ്ടാംഭാര്യ മുറിച്ചു. ആന്ധ്രാപ്രദേശിലെ എൻടിആർ ജില്ലയിൽ നടന്ന സംഭവത്തിൽ, ബ്ലേഡ് ഉപയോഗിച്ചാണ് രണ്ടാംഭാര്യ ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചത്.
ഗുരുതര രക്ത സ്രാവത്തെ തുടർന്ന് ഭർത്താവ് ആനന്ദ് ബാബുവിനെ നന്ദിഗാമ സർക്കാർ ആശുപത്രിയിലെത്തിച്ചു. പിന്നീട് തുടർ ചികിത്സയ്ക്കായി വിജയവാഡയിലെ ഒരു ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രശ്നങ്ങളെ തുടർന്ന് ആനന്ദ് ബാബുവും ആദ്യ ഭാര്യയും വേർപിരിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അഞ്ചുവർഷം മുൻപാണ് വരമ്മ എന്ന സ്ത്രീയെ ആനന്ദ് ബാബു രണ്ടാമത് വിവാഹം ചെയ്തത്.
രണ്ടാം വിവാഹം കഴിഞ്ഞെങ്കിലും മൊബൈൽ ഫോണിൽ ആദ്യ ഭാര്യയുടെ ഇൻസ്റ്റ റീൽസ് കാണുന്നത് ഇയാൾ പതിവാക്കിയിരുന്നു. ഇതിന്റെ പേരിൽ പലപ്പോഴും ഇരുവരും വഴക്കിട്ടിരുന്നതായും പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസം രാത്രി ആനന്ദ് ബാബു ഫോണിൽ ആദ്യഭാര്യയുടെ ഇൻസ്റ്റ റീൽസ് കണ്ടതിനെ തുടർന്ന് വരമ്മ ആനന്ദ് ബാബുവുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തുടർന്ന്, വരമ്മ ആനന്ദ് ബാബുവിനെ പിടിച്ചു തള്ളുകയും ബ്ലേഡ് കൊണ്ട് ഇയാളുടെ ജനനേന്ദ്രിയം മുറിക്കുകയുമായിരുന്നു.
പെട്ടെന്നുള്ള പ്രകോപനത്തിന്റെ ഫലമായി സംഭവിച്ചുപോയതെന്നാണ് വരമ്മ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആനന്ദ് ബാബുവിന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
The post ആദ്യഭാര്യയുടെ ഇൻസ്റ്റ റീൽസ് കണ്ടു: ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് രണ്ടാംഭാര്യ; കേസെടുത്ത് പോലീസ് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]