
സ്വന്തം ലേഖകൻ
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്ജുന് ചിത്രമാണ് പുഷ്പ ദി റൂള്‍. ഒന്നാം ഭാഗത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം വമ്പന്‍ ബജറ്റിലാണ് പുഷ്പയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉള്‍പ്പടെയെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.
ഇപ്പോഴിതാ പുഷ്പ ദി റൂളിലെ ഒരു ഡയലോഗ് പറഞ്ഞ് വീണ്ടും വൈറലായിരിക്കുകയാണ് അല്ലു അര്ജുന്. തെലുങ്കില്‍ ഹിറ്റായി മാറിയ ബേബി എന്ന ചിത്രത്തിന്റെ സക്സസ് മീറ്റപ്പ് ചടങ്ങില്‍ ആയിരുന്നു അല്ലു അര്ജുന് പുഷ്പ രണ്ടാം ഭാഗത്തിലെ ഡയലോഗ് പറഞ്ഞത്. ‘ഇവിടെ ഒന്നേ നടക്കു, അത് പുഷ്പയുടെ റൂള്‍ ആകും’ എന്ന ഡയലോഗ് ആണ് അല്ലു അര്ജുന് പറഞ്ഞത്.
നിറഞ്ഞ കയ്യടികളോടെയാണ് സദസ് അല്ലു അര്ജുന് പറഞ്ഞ ഡയലോഗിനെ ഏറ്റെടുത്തത്. സോഷ്യല്‍ മീഡിയയിലും അല്ലു അര്ജുന് പറഞ്ഞ ഡയലോഗ് വിഡിയോ വൈറലാണ്. അല്ലു അര്ജുന് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുകുമാര്‍ ആണ്.
രശ്മിക മന്ദാന നായികയാവുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. അല്ലുവിനെയും രശ്മികയെയും ഫഹദിനെയും കൂടാതെ ധനുഞ്ജയ്, റാവു രമേഷ്, സുനില്‍, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും അണിനിരക്കുന്ന ചിത്രത്തിന്റെ സംഗീതം ദേവി. ശ്രീ. പ്രസാദ് (ഡിഎസ്പി),
കൊവിഡാനന്തര കാലത്ത് ഇന്ത്യന്‍ സിനിമയിലെ തന്നെ ശ്രദ്ധേയ ബോക്സ് ഓഫീസ് വിജയങ്ങളിലൊന്നായിരുന്നു പുഷ്പ വൺ. അല്ലു അര്‍ജുന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായ ചിത്രത്തിന്റെ പല ഭാഷാ പതിപ്പുകളും വലിയ പ്രേക്ഷകപ്രീതിയാണ് നേടിയത്. വിശേഷിച്ചും ഹിന്ദി പതിപ്പ്. ഹിന്ദി പതിപ്പ് മാത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.
ഇത് മനസിലാക്കി ആദ്യ ഭാഗത്തേക്കാള്‍ കൂടുതല്‍ വലുതും ഗംഭീരവുമായിരിക്കും രണ്ടാം ഭാഗമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. രക്ത ചന്ദന കടത്തുകാരനായ പുഷ്പരാജിന്റെ വളര്‍ച്ചയായിരുന്നു ആദ്യ ഭാഗമായ പുഷ്പ ദ് റൈസ് പറഞ്ഞത്. അധികാരം കൈയാളുന്ന നായക കഥാപാത്രമാണ് രണ്ടാം ഭാഗത്തില്‍. പുഷ്പ ദ് റൂള്‍ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്.
The post “ഞാൻ ഇവിടെ പുഷ്പ 2 നെക്കുറിച്ച് സംസാരിക്കാൻ വന്നതല്ല, പക്ഷേ സിനിമയിൽ നിന്ന് ഒരു വരി പറയാതിരിക്കാന്‍ സാധിക്കില്ല. എല്ലാം നടത്തുന്ന റൂള്‍ അതാണ് “പുഷ്പ റൂള്‍” ; പുഷ്പ 2 മാസ് ഡയലോഗ് പറഞ്ഞ് വൈറലായി അല്ലു അര്ജുന് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]