
സ്വന്തം ലേഖകൻ
കടുത്തുരുത്തി : പ്രളയം തീർത്ത നാടിന്റെ നേർക്കാഴ്ചകൾ പുറംലോകത്തെത്തിക്കാൻ ശ്രമിക്കുന്നതിനിടെ മുണ്ടാറിലെ എഴുമാംകായലിൽ വള്ളം മറിഞ്ഞ് മുങ്ങിമരിച്ച മാതൃഭൂമി ലേഖകൻ സജിയുടെയും ചാനല്സംഘവുമായി എത്തിയ കാറിന്റെ ഡ്രൈവര്‍ ബിബിന്റെയും ഓർമകൾക്കുമുന്നിൽ മുണ്ടാറും സമീപ ഗ്രാമങ്ങളും.
മുണ്ടാറിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങിലെ ദുരിതത്തിന്റെ വാർത്ത റിപ്പോർട്ടു ചെയ്യാൻ പോയ മാതൃഭൂമി ന്യൂസ് ചാനൽ സംഘം യാത്രചെയ്ത വള്ളം മറിഞ്ഞു രണ്ടുപേർ മരിച്ചിട്ട് ഇന്നേക്ക് അഞ്ചുവർഷം.
കല്ലറ പഞ്ചായത്തിലെ മുണ്ടാറിൽ വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ ദുരിതം റിപ്പോർട്ട് ചെയ്തശേഷം തിരികെ എഴുമാംകായലിലൂടെ വഴുമ്പോഴാണ് 2018 ജൂലായ് 23-ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വള്ളം മറിഞ്ഞത്.
തുഴച്ചിൽകാരൻ ഉൾപ്പെടെ അഞ്ചുപേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. മാതൃഭൂമി ന്യൂസ് കോട്ടയം റിപ്പോർട്ടർ ചാലക്കുടി കൂടപ്പുഴ മന കെ.ബി. ശ്രീധരൻ, തിരുവല്ല യൂണിറ്റിലെ ക്യാമറമാൻ അഭിലാഷ്, വള്ളം നിയന്ത്രിച്ചിരുന്ന നാട്ടുകാരനായ അനീഷ് ഭവനിൽ അഭിലാഷ് എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തി.
വെള്ളപ്പൊക്ക ദുരന്തത്തിനിടെ അതിലേറെ ദു:ഖമുണ്ടാക്കിയ സംഭവം ആയിരുന്നു വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ സംഘം അപകടത്തില്‍ പെട്ടു എന്നുള്ളത്. ചാനലിന്റെ പ്രാദേശിക ലേഖകനായ സജിയുടെ മൃതദേഹം ആണ് ആദ്യം കണ്ടെത്തിയത്.
ഒടുവില്‍ തിരുവല്ല ബ്യൂറോയിലെ ഡ്രൈവര്‍ ആയിരുന്ന ബിബിന്റെ മൃതദേഹവും കണ്ടെത്തി. അന്ന് വൈകീട്ട് എഴു മണിയോടെ അപകടം നടന്ന സ്ഥലത്തു നിന്നും മുന്നൂറ് മീറ്റര്‍ അകലെ നിന്നുമാണ് ബിബിന്റെ മൃതദേഹം കണ്ടെത്തിയത്.
വേനൽക്കാലത്തുപോലും വെള്ളക്കെട്ടായ സ്ഥലമാണ് മുണ്ടാർ. തീർത്തും ഒറ്റപ്പെട്ട സ്ഥലമായ മുണ്ടാറിലേക്ക് യാത്രസൗകര്യങ്ങൾ ഒന്നും ഇല്ല.ഇവരുടെ തീരാദുരിതം റിപ്പോർട്ട് ചെയ്യാനാണ് മാതൃഭൂമി ചാനൽസംഘം മുണ്ടാറിലെത്തിയത്.
കടത്തുരുത്തി പഞ്ചായത്തിലെ കൊല്ലങ്കേരിയും കല്ലറ പഞ്ചായത്തിലെ മുണ്ടാറുമായി ബന്ധപ്പെടുത്താൻ എഴുമാംകായലിന് കുറുകെ നിർമിക്കുന്ന പാലത്തിന്റെ ആദ്യഘട്ടം പൂർത്തിയായതും താത്കാലിക നടപ്പാലം നിർമിച്ചതും മാത്രമാണ് രണ്ടുപേരുടെ മരണം നടന്ന് അഞ്ചുവർഷം പിന്നിടുമ്പോൾ ഇവിടെ വന്നിട്ടുള്ള മാറ്റം.
The post ഓർമ്മകളിൽ സജിയും ബിബിനും ; പ്രളയം തീർത്ത നാടിന്റെ നേർക്കാഴ്ചകൾ പുറംലോകത്തെത്തിക്കാൻ ശ്രമിക്കുന്നതിനിടെ വള്ളം മറിഞ്ഞു മുങ്ങിമരിച്ച സജിയുടെയും ബിബിന്റെയും വിയോഗത്തിന് ഇന്ന് അഞ്ചു വയസ്സ് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]