
സ്വന്തം ലേഖകൻ
കോട്ടയം: പോലീസ് സേനയിൽ ക്രിമിനൽ വത്കരണം നടക്കുന്നുവെന്ന് കെ എസ് യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു.
ഒരു പോലീസ് ഉദ്യോഗസ്ഥൻ പബ്ലിക് ആയിട്ട് ഇങ്ങനെ പ്രതികരിച്ചിട്ടുണ്ടെങ്കിൽ സ്റ്റേഷനുള്ളിൽ ഒരാളെ കിട്ടിയാൽ അവസ്ഥ എന്താകുമെന്നും, താൻ ഒരു പൊതു പ്രവർത്തകൻ ആയതിനു വീട്ടിൽ ഇരിക്കുന്നവർ എന്ത് പിഴച്ചുവെന്നും സുബിൻ മാത്യു മാധ്യമങ്ങളോട് പറഞ്ഞു.
വിഷയത്തിൽ ഡിജിപിക്കും, പോലീസ് കംപ്ലയിന്റ് അതോറിറ്റിക്കും പരാതി നൽകിയിട്ടുണ്ട് സുബിൻ പറഞ്ഞു. ഇന്ന് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകുമെന്നും സുബിൻ കൂട്ടിച്ചേർത്തു.
എം ജി സർവകലാശാലയിൽ കെ എസ് യു പ്രവർത്തകർ നടത്തിയ പ്രതിഷേധ സമരത്തിൽ അസഭ്യവർഷം നടത്തിയ എസ്ഐക്കെതിരെ ഡിജെപിക്ക് പരാതി നൽകിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുബിൻ മാത്യു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]