
സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിച്ചതോടെ ഡെങ്കിപ്പനി ആശങ്കയും ശക്തമായിരിക്കുകയാണ്. പ്രതിവര്‍ഷം കോടിക്കണക്കിന് ആളുകള്‍ക്ക് പിടിപെടുന്ന അസുഖമാണ് ഡെങ്കി. ഇതില്‍ അഞ്ചുലക്ഷത്തോളം പേര്‍ക്ക് രോഗം മാരകമാകാറുണ്ട്. എയ്ഡിസ് കൊതുകുകളാണ് രോഗം പരത്തുന്നത്. പ്രതിരോധ ശേഷി കുറഞ്ഞവരില്‍ ഒരു തവണ കൊതുകിന്റെ കടിയേറ്റാല്‍ പോലും രോഗം പിടിപെടാം.
3 ദിവസം മുതല്‍ 15 ദിവസം വരെയാണ് ഡെങ്കിപ്പനി നീണ്ടുനില്‍ക്കുക. തലവേദന,പനി,കടുത്ത ക്ഷീണം. സന്ധികളിലും പേശികളിലും വേദന തുടങ്ങിയവ സാധാരണലക്ഷണങ്ങളാണ്. ഹൃദയമിടിപ്പ് കുറയുന്നതും രക്തസമ്മര്‍ദ്ദം കുറയുന്നതും രോഗത്തിന്റെ ലക്ഷണമാണ്. ഒരിനം ഡെങ്കിപ്പനി പിടിപെട്ടയാള്‍ക്ക് മറ്റൊരു വൈറസ് ബാധകൂടിയുണ്ടാകുന്ന ഡെങ്കി ഹെമറേജസ് ഫീവറാണ് അപകടമായത്. രോഗം ഗുരുതരമായാല്‍ രക്തസ്രാവമുണ്ടാകും. ഇത്തരം പനി വരുന്നവരില്‍ 6 മുതല്‍ 30 ശതമാനം വരെയാണ് മരണനിരക്ക്. തൊണ്ടവേദന,ചുമ,മനംപിരട്ടല്‍,ഛര്‍ദ്ദി,അടിവയറ്റില്‍ വേദനഎന്നിവയാണ് ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ട് ഒരാഴ്ചക്കകം രോഗം മൂര്‍ച്ചിക്കും. ഇതോടെ നാഡിമിടിപ്പ് ദുര്ബമ്ലാവുകയും വായയ്ക്ക് ചുറ്റും കരുവാളിപ്പ് ഉണ്ടാവുകയും വായ, മൂക്ക് എന്നിവയിലൂടെയും മലത്തിലൂടെയും രക്തസ്രാവമുണ്ടാകാം. അടിയന്തിര വൈദ്യസഹായം ലഭിച്ചില്ലെങ്കില്‍ രോഗിയുടെ ജീവൻ തന്നെ നഷ്ടപ്പെടാം.
കൊതുക് പെരുകുന്നത് തടയുകയാണ് ഡെങ്കിപ്പനി തടയുന്നതിനുള്ള ഒരു മാര്‍ഗം. കൊതുക് കടിക്കാതിരിക്കാൻ കൊതുകുവലകള്‍ ഉപയോഗിക്കാം. വെള്ളം കെട്ടിനില്‍ക്കുന്നത് തടയുക എന്നതാണ് ഡെങ്കിപ്പനി വരാതിരിക്കാൻ ചെയ്യേണ്ട മറ്റൊരു കാര്യം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]