
തിരുവനന്തപുരം: സംസ്ഥാനത്തെ ലൈഫ് സയന്‍സ് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന വ്യവസായ വികസന കോര്പറേഷന് (കെഎസ്ഐഡിസി) ‘ബയോ കണക്റ്റ് കേരള 2023’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ദിദ്വിന ഇന്റര്‍നാഷനല്‍ ഇന്‍ഡസ്ട്രിയല്‍ കോണ്‍ക്ലേവിന് നാളെ (മെയ് 25ന്) തിരുവനന്തപുരത്ത് തുടക്കമാവും. കോവളം ലീല ഹോട്ടലില്‍ മെയ് 25, 26 തീയതികളില്‍ നടക്കുന്ന കോണ്‍ക്ലേവ് നാളെ രാവിലെ 10ന് വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. വ്യവസായ രംഗത്തെ പ്രമുഖര്‍, സംരംഭകര്‍, അഡ്മിനിസ്ട്രേറ്റര്‍മാര്‍, ഗവേഷകര്‍, യുവ പ്രൊഫഷണലുകള്‍ എന്നിവര്‍ പരിപാടിയില്‍ സംവദിക്കും. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമെന്ന നിലയില്‍, നൈപുണ്യ വികസനം, ഡിസ്റപ്റ്റീവ് ടെക്നോളജി സെഷനുകള്‍, വ്യവസായ -അക്കാദമിക സഹകരണങ്ങള്‍ എന്നിവ കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യും. വ്യവസായ രംഗത്തെ പുതിയ മാറ്റങ്ങള്‍ മനസിലാക്കുന്നതിനുള്ള മികച്ച ഒരവസരമാണ് കോണ്‍ക്ലേവില്‍ ഒരുങ്ങുന്നത്.
ലൈഫ് സയന്‍സ് പാര്‍ക്കിനെ മുന്‍നിര്‍ത്തി വ്യവസായികളില്‍ നിന്ന് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റി്നും ഉത്പാദന മേഖലയിലും സ്വകാര്യ നിക്ഷേപം ആര്‍ജിക്കുകയുമാണ് ലക്ഷ്യം. കേരളത്തിലേക്ക് മികച്ച നിക്ഷേപകരെ ആകര്‍ഷിക്കുക, പങ്കാളിത്ത അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് വ്യവസായ ബന്ധം വര്‍ധിപ്പിക്കുക, കേരള വ്യവസായിക നയത്തിന് കീഴിലുള്ള ഇന്‍സെന്റീവുകള്‍ പ്രയോജനപ്പെടുത്തുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍, സംരംഭങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുക, വ്യവസായ -അക്കാദമിക് ഇന്റര്‍ഫേസ് സൃഷ്ടിക്കുക, ഉല്‍പ്പന്ന വികസനത്തിനും സ്കെയില്‍- അപ്പിനുമുള്ള നിക്ഷേപ അവസരങ്ങള്‍, വ്യവസായം/അക്കാദമിക നെറ്റ് വര്‍ക്കിങ് വളര്‍ത്തുക എന്നിവയും കോണ്‍ക്ലേവിന്റെ ലക്ഷ്യങ്ങളാണ്.
എക്സ്പോ (സ്റ്റാര്‍ട്ടപ്പുകളുടെ ഉല്പന്നങ്ങളുടെയും ആശയങ്ങളുടെയും പ്രദര്‍ശനം), ക്ലാസുകള്‍, പാനല്‍ ചര്‍ച്ച, വിവിധ സെഷനുകള്‍, സ്റ്റാര്‍ട്ട് അപ്പുകളുടെ പിച്ചിങ്, നയരൂപീകരണ വിദഗ്ധരുമായി സംഗമം, ബിസിനസ് പ്രൊപ്പോസലുകളെക്കുറിച്ച് ലൈഫ് സയന്‍സ് മേഖലയിലെ വിദഗ്ധരുമായി സംവദിക്കാനുള്ള അവസരം എന്നിവ കോണ്‍ക്ലേവില്‍ ലഭിക്കും. ലൈഫ് സയന്‍സ് ആന്‍ഡ് ബയോ ടെക്നോളജി രംഗത്തെ രാജ്യത്തെ പ്രമുഖര്‍ കോണ്‍ക്ലേവില്‍ സംസാരിക്കും. ബയോ ടെക്നോളജി, ലൈഫ് സയന്‍സ്, മെഡിക്കല്‍ ഡിവൈസസ്, റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ട്അപ്പുകള്‍, വ്യവസായികള്‍ എന്നിവരുടേതുള്‍പ്പെടെ 45 സ്റ്റാളുകളാണ് കോണ്‍ക്ലേവില്‍ ഒരുക്കുന്നത്. ഈ മേഖലയിലെ മുന്‍നിര കമ്പനികള്‍, വിദഗ്ധര്‍, വിദ്യാര്‍ഥികള്‍, ഗവേഷകര്‍, റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവര്‍ ഉള്‍പ്പടെ 300 പ്രതിനിധികള്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]