ആദിവാസിക്കുട്ടികള്ക്ക് സയന്‍സ് പഠിക്കാന്‍ താത്പര്യമില്ല എന്ന് നമ്മുടെ വിദ്യാഭ്യാസ മന്ത്രി കണ്ടെത്തിയത് ഏത് സര്‍വേയുടെ അടിസ്ഥാനത്തിലാണ്. അത് പറയാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്.
എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിനെതുടര്‍ന്ന്, പ്ലസ് ടു അഡ്മിഷനുമായി ബന്ധപ്പെട്ട
കാര്യങ്ങള്‍ വിശദീകരിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തിനിടെയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്.
വയനാട് ട്രൈബല്‍ ഏരിയയാണ്, അവിടെ സയന്‍സ് ബാച്ച് വേണ്ട, അവിടെ ആര്‍ട്സ് ബാച്ചാണ് ആവശ്യം എന്നാണ് മന്ത്രി പറഞ്ഞത്. ആദിവാസി വിദ്യാര്‍ഥികള്‍ക്ക് സയന്‍സ് ബാച്ച് ആവശ്യമില്ല എന്ന പൊതുബോധം ഉറപ്പിക്കുന്നതരത്തിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
നിലവില്‍ വയനാട്ടില്‍ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ആവശ്യത്തിന് പ്ലസ് വണ്‍ സീറ്റില്ല എന്നതാണ് സ്ഥിതി. ആദിവാസി വിദ്യാര്‍ഥികളിലേറെയും ഹ്യുമാനിറ്റീസ് ബാച്ച് തെരഞ്ഞെടുക്കുന്നു എന്നതൊരു വസ്തുതയാണ്.
അത്, എന്നാല്‍ അവര്‍ക്ക് സയന്‍സ് പഠിക്കാന്‍ താല്പര്യമില്ലാത്തതുകൊണ്ടല്ല അവസരം ലഭിക്കാത്തതുകൊണ്ടാണെന്ന് മന്ത്രി മനസ്സിലാക്കണമായിരുന്നു.
തങ്ങള്‍ ഹ്യുമാനിറ്റീസ് ബാച്ച് തെരഞ്ഞെടുക്കേണ്ടവരാണ് എന്ന ബോധം അവരിലേക്ക് ആരൊക്കെയോ തിരുകിക്കയറ്റുകയാണ്. അധ്യാപകരുള്‍പ്പെടെ, നിങ്ങള്‍ക്കിത് പഠിക്കാന്‍ പറ്റില്ല എന്ന ബോധം വിദ്യാര്‍ഥികളില്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്.
കൂടുതല്‍ പേരും ഹ്യുമാനിറ്റീസ് തെരഞ്ഞെടുക്കുന്നതുകൊണ്ട് സയന്‍സ് ബാച്ചുകള്‍ ഒഴിവു വരാറുണ്ട്. എന്തുകൊണ്ട് ഈ കുട്ടികള്‍ സയന്‍സ് തെരഞ്ഞെടുക്കുന്നില്ല എന്നതിനെ അവരുടെ പിന്നാക്കാവസ്ഥയുമായി ബന്ധപ്പെടുത്തി പരിശോധിക്കുന്നതിനുപകരം, അതിനെ കേവല വസ്തുതയായി കാണുകയായിരുന്നു മന്ത്രി.
അതുണ്ടാവാന്‍ പാടില്ലായിരുന്നു. ആദിവാസി വിദ്യാര്‍ഥികളെ ശാസ്ത്രാഭിരുചിയുള്ളവരാക്കുന്നതിന് എന്തു മാര്‍ഗമാണ് സ്വീകരിക്കേണ്ടത് എന്ന വഴിക്കാവണമായിരുന്നു മന്ത്രിയുടെ ചിന്ത സഞ്ചരിക്കേണ്ടത്.
വയനാട് ജില്ലയില്‍ എസ്.എസ്.എല്‍.സിക്ക് പട്ടികവര്‍ഗവിഭാഗത്തില്‍നിന്ന് ഇത്തവണ 2293 വിദ്യാര്‍ഥികളാണ് ഉപരിപഠന യോഗ്യത നേടിയത്. ജില്ലയില്‍ ആകെ വിജയിക്കുന്ന കുട്ടികളുടെ 20- 22 ശതമാനം പേര് ആദിവാസികളാണ്.
പക്ഷെ, ഇവര്‍ക്ക് ലഭ്യമാകുന്ന സീറ്റുകളുടെ എണ്ണം 700- 750 ആണ്. ഇതൊരു വലിയ പ്രശ്നമാണ്.
ആദ്യ ഘട്ട
അലോട്ടുമെന്റുകള്‍ പൂര്‍ത്തിയായശേഷം പ്രവേശനം കിട്ടാത്തവര്‍ക്ക് താലൂക്കടിസ്ഥാനത്തില്‍ സ്പോട്ട് അലോട്ട്മെന്റ് നടത്തും. .
ഇതിന് നൂറുകണക്കിന് കുട്ടികളെ വിളിക്കും. വകുപ്പ് ഉദ്യോഗസ്ഥരും പാരലല്‍ കോളേജുകാരുമൊക്കെയുണ്ടാകും.
ഇവര്‍ക്ക് ഇഷ്ടമുള്ള സ്കൂളുകളിലേക്കും അവശേഷിക്കുന്നവരെ പാരലല്‍ കോളേജുകളിലേക്കുമൊക്കെ വിടും. പലപ്പോഴും ക്ലാസ് തുടങ്ങി രണ്ടോ മൂന്നോ മാസങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ക്ക് പ്രവേശനം ലഭിക്കുന്നത്.
മൂന്നു മാസം ക്ലാസില്‍ എടുത്തത് എന്താണെന്നറിയാതെ അവര്‍ പൂര്‍ണമായും പിന്തളളപ്പെട്ടുപോകുന്നു.. സ്വന്തം ഗ്രാമത്തിലായിരിക്കില്ല സ്കൂള്‍, രണ്ടോ മൂന്നോ ബസ് കയറി പോകണം, തുടങ്ങി നിരവധി കടമ്പകള്‍ വേറെയും.
അതോടെ ഇവര്‍ക്ക് പഠനത്തില്‍ താല്പര്യമില്ലാതാകും. വര്‍ഷാവസാനമാകുമ്പോഴേക്കും ഇവര്‍ ഡ്രോപ്പൗട്ടാകും ഇതാണ് സംഭവിക്കുന്നത്.
വയനാട്ടില്‍, 1000-ഓളം പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് ടുവിന് അഡ്മിഷന് നല്‍കുന്നതായി സര്‍ക്കാര്‍ ഡാറ്റകളില്‍ കാണാറുണ്ട്. ഇവരില്‍ ഭൂരിപക്ഷവും തോല്‍ക്കുകയോ ഡ്രോപ്പൗട്ടാകുകയോ ആണ് പതിവ്.
2021-ല്‍ ആദ്യ അലോട്ട്മെന്റില്‍ പ്രവേശനം കിട്ടാത്ത 400-ഓളം പേര്‍ക്ക് ഫെബ്രുവരി അവസാനമാണ് അഡ്മിഷന് കൊടുത്തത്. അതായത്, ആ അധ്യയനവര്‍ഷം തീര്‍ന്ന്, ആദ്യ വര്‍ഷ പരീക്ഷ എഴുതാന്‍ പോകുന്ന സമയത്ത്.
ഇവര്‍ക്ക് പഠനത്തില്‍ തുടരാന്‍ കഴിയുക? എന്നതാണ് ചോദ്യം. സംസ്ഥാനതലത്തില്‍, ഒന്നാം ക്ലാസില്‍ അഡ്മിഷന് കിട്ടിയ പട്ടികവര്‍ഗക്കാരില്‍, സര്‍ക്കാര്‍കണക്കനുസരിച്ച്, സെക്കന്‍ഡറി തലത്തില്‍ 95 ശതമാനവും ഡ്രോപ്പാകുന്നു.
സര്‍ക്കാര്‍ തന്നെ ഇതിനെ വിശേഷിപ്പിക്കുന്നത് ഡ്രോപ്പൗട്ട് സിന്‍േഡ്രാം എന്നാണ്. പത്താം ക്ലാസ് പാസായി പ്ലസ് വണ്ണിനും മറ്റും ചേരുന്നവരാണ് കൂടുതലും പഠനം അവസാനിപ്പിക്കുന്നത്.
ആദിവാസി വിദ്യാര്‍ഥികളുടെ ഇത്തരം അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ല എന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.
എന്തെങ്കിലും പ്രശ്നം പറഞ്ഞ് ചെന്നാല്‍, ഉടന്‍ അത് പട്ടികവര്‍ഗ വകുപ്പിന് അയക്കും. സര്‍ക്കാര്‍ നയം നടപ്പാക്കാനുള്ള ഭരണപരമായ സംവിധാനം മാത്രമാണ് എസ്.സി- എസ്.ടി വകുപ്പ്, അത് വിദ്യാഭ്യാസ നയരൂപീകരണ ഏജന്‍സിയല്ല ഇത്.
പാര്ശ്വവല്കൃത വിഭാഗങ്ങളുടെ വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പിന് പ്രത്യേക പരിഗണനയോടെയുള്ള സമീപനമില്ല. മന്ത്രി വി.
ശിവന്‍കുട്ടിയുടെ പ്രസ്താവനയും അതിന്റെ തുടര്‍ച്ചയായി കാണാം. The post ആദിവാസികള്ക്ക്ആര്ട്സും വേണം സയന്‍സും വേണം സഖാവേ appeared first on Navakerala News.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]