
ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ നിന്നും എട്ട് ലക്ഷം രൂപ മൂല്യമുള്ള രണ്ടായിരത്തിന്റെ നോട്ടുകെട്ടുകള്‍ കണ്ടെത്തി. ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്ര ജില്ലയിലുള്ള മാ ജ്വാല ദേവി ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയില്‍ നിന്നുമാണ് നോട്ടുകെട്ടുകള്‍ കണ്ടെടുത്തത്. നാനൂറ് കറന്‍സി നോട്ടുകള്‍ ഉണ്ടായിരുന്നു.
2000 രൂപ നോട്ടുകള്‍ വിനിമയത്തില്‍ നിന്ന് പിന്‍വലിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ കണ്ടെത്തല്‍.
ക്ഷേത്ര സമുച്ചയത്തിലെ സംഭാവനപ്പെട്ടിയില്‍ വഴിപാടായി നിക്ഷേപിച്ച നിലയിലാണ് 2000 രൂപ നോട്ടുകള്‍ കണ്ടെത്തിയത്. നിരവധി ഭക്തര്‍ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ടെന്നും പലപ്പോഴും ഇത്തരം വഴിപാടുകള്‍ നടത്താറുണ്ടെന്നും ക്ഷേത്രത്തിന്റെ ഭാരവാഹികള്‍ പറഞ്ഞു. ക്ഷേത്രത്തിലെ ഭക്തരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് സംഭാവനപ്പെട്ടിയിലെ തുക ചെലവഴിക്കുക.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]