വയവദാനം മഹാദാനം എന്നാണ് പറയാറുള്ളത്. ജീവിച്ചിരിക്കുമ്ബോള്‍ മറ്റൊരാളെ തിരികെ ജീവിതത്തിലേക്ക് കൈ പിടിച്ച് ഉയര്‍ത്തി എന്നതും മരണശേഷം പലരിലൂടെ ഒരാള്‍ ജീവിക്കുന്നതും വളരെ മഹത്തരമാണ്.
അവയവദാനത്തെക്കുറിച്ച് ആശങ്കകള്‍ ഉള്ളവരും നിരവധിയാണ്. എന്നാല്‍ സ്വന്തം ജീവിതത്തിലൂടെ അവയവദാനത്തിന്റെ പ്രസക്തിയെക്കുറിച്ച് പങ്കുവെക്കുകയാണ് ഇംഗ്ലണ്ടിലെ ഹാംപ്ഷെയറില്‍ നിന്നുള്ള ഒരു യുവതി. സ്വന്തം ഹൃദയം മ്യൂസിയത്തില്‍ സൂക്ഷിച്ചുവെച്ചിരിക്കുന്നത് കാണാന്‍ അവസരം ലഭിച്ചിട്ടുള്ള അപൂര്‍വം പേരിലൊരാളാണ് ജെന്നിഫര്‍ സട്ടണ്‍ എന്ന യുവതി.
പതിനാറു വര്‍ഷം മുമ്ബ് നടന്ന ജീവന് മരണ പോരാട്ടത്തിനൊടുവിലാണ് ജെന്നിഫറിന്റെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. നിലവില്‍ ജെന്നിഫറിന്റെ ഹൃദയം ലണ്ടനിലെ ഹണ്ടെരിയന് മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. തന്റെ ശരീരത്തിന്റെ ഭാഗമായിരുന്ന ഒരു അവയവം മ്യൂസിയത്തില്‍ ഇരിക്കുന്നത് കാണുമ്ബോള്‍ സ്വപ്നതുല്യം എന്നാണ് തോന്നാറുള്ളതെന്ന് ജെന്നിഫര്‍ പറയുന്നു. 22 വര്‍ഷത്തോളം തന്റെ ജീവന് നിലനിര്‍ത്തിയ അവയവമാണ് അത്. അതില്‍ താന്‍ അഭിമാനിക്കുന്നുണ്ട്. പലവട്ടം ഇത്തരത്തില്‍ അവയവങ്ങള്‍ ജാറുകളില്‍ സൂക്ഷിച്ചിരിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും തന്റെ ശരീരത്തിന്റെ ഭാഗമായിരുന്ന ഒരു അവയവത്തെ ഇങ്ങനെ കാണുന്നത് വിചിത്ര അനുഭവമാണെന്ന് ജെന്നിഫര്‍ പറയുന്നു.
മിതമായ വ്യായാമം ചെയ്യുമ്ബോള്‍ പോലുമുള്ള ബുദ്ധിമുട്ട് ശ്രദ്ധിച്ചപ്പോഴാണ് ജെന്നിഫര്‍ കൂടുതല്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്. അന്ന് ഇരുപത്തിരണ്ട് വയസ്സായിരുന്ന ജെന്നിഫര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജെന്നിഫറിന് റെസ്ട്രിക്റ്റീവ് കാര്‍ഡിയോമയോപ്പതി എന്ന അവസ്ഥയാണെന്ന് തിരിച്ചറിഞ്ഞത്. ശരീരത്തിലാകെ രക്തം പമ്ബ് ചെയ്യാനുള്ള ഹൃദയത്തിന്റെ കഴിവിനെ നിയന്ത്രിക്കുന്ന രോഗാവസ്ഥയാണ് ഇത്. കഴിയാവുന്നതും വേഗത്തില്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ ചെയ്തില്ലെങ്കില്‍ ജെന്നിഫറിന്റെ ജീവന് ആപത്തിലാകുമെന്നും ഡോക്ടര്‍മാര്‍ പറയുകയുണ്ടായി.
തുടര്‍ന്ന് 2007ലാണ് ജെന്നിഫറിന് മാച്ച് ചെയ്യുന്ന ദാതാവിനെ കണ്ടെത്തിയത്. ശസ്ത്രക്രിയയ്ക്കു ശേഷം താനൊരു പുതിയ വ്യക്തിയായതു പോലെയാണ് അനുഭവപ്പെട്ടതെന്ന് ജെന്നിഫര്‍ പറയുന്നു. തുടര്‍ന്നാണ് അവയവദാനത്തെ പ്രോത്സാഹിപ്പിക്കാന്‍ തന്റെ ഹൃദയം മ്യൂസിയത്തില്‍ സൂക്ഷിക്കാനുള്ള അനുമതി നല്കാന് ജെന്നിഫര്‍ തീരുമാനിച്ചത്.
അങ്ങനെ അവയവദാനത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാന്‍ ഇതിലൂടെ കഴിയും എന്നാണ് ജെന്നിഫറിന്റെ പ്രതീക്ഷ. ജീവിതത്തില്‍ കൊടുക്കാവുന്നതില്‍ വച്ചേറ്റവും വലിയ സമ്മാനമാണ് അവയവദാനം. അവയവദാനത്തെക്കുറിച്ച് കൂടുതല്‍ പ്രചോദനാത്മകപരമായ കാര്യങ്ങള്‍ ചെയ്യാനുള്ള ചുവടുകള്‍ വെക്കണം എന്നതാണ് ജെന്നിറിന്റെ ഇനിയുള്ള സ്വപ്നം.
The post അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് 16 വര്‍ഷം, സ്വന്തം ഹൃദയം മ്യൂസിയത്തില്‍ കണ്ട് യുവതി appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]