
ന്യൂ ഡൽഹി: ഡല്‍ഹിയിലെ ഓര്‍ഡിനന്‍സ് വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് തീരുമാനമെടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ആംആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാലിന്റെ പ്രതികരണം. സംസ്ഥാന ഘടകങ്ങളുമായും സമാനമനസുള്ള പാര്‍ട്ടികളുമായും കൂടിയാലോചിച്ച് തീരുമാനം കൈക്കൊള്ളുമെന്ന് വേണുഗോപാല്‍ വ്യക്തമാക്കി.
ട്വിറ്ററിലൂടെയാണ് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നിലപാടറിയിച്ചത്.
കെജ്രിവാളിന് കോണ്‍ഗ്രസ് പൂര്‍ണ പിന്തുണയറിയിച്ചെന്ന മാധ്യമവാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഔദ്യോഗിക പ്രതികരണം പാർട്ടിയിൽ നിന്ന് ഉണ്ടാകുന്നത്. ജെഡിയു എഎപിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളെ വിഷയത്തില്‍ ഒറ്റക്കെട്ടായി നിര്‍ത്താനും ഓര്‍ഡിനന്‍സിനെതിരെ പാര്‍ലമെന്റില്‍ നിലപാട് ശക്തമാക്കാനുമാണ് ആം ആദ്മി പാര്‍ട്ടിയുടെ ശ്രമം. ഇതിനായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ഓരോരുത്തരെയായി കാണുകയാണ് കെജ്രിവാള്. ബിജെപി ഇതര പാര്‍ട്ടികള്‍ ഒരു മിച്ച് നിന്നാല്‍ രാജ്യസഭയില്‍, ബില്‍ തടയാമെന്നതാണ് എഎപിയുടെ പ്രതീക്ഷ.
The post ഡൽഹി അധികാര തർക്കം; ഓർഡിനൻസിൽ എഎപിക്ക് പിന്തുണയെന്ന റിപ്പോർട്ട് തള്ളി കോൺഗ്രസ് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]