
തിരുവനന്തപുരം: സംസ്ഥാനത്തും ഇന്നും ശക്തമായ വേനൽമഴയ്ക്ക് സാധ്യത. ഇന്ന് ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം പെയ്ത മഴക്ക് സമാനമായി ഉച്ചയ്ക്ക് ശേഷം മഴ സജീവമാകും. മലയോരമേഖലകളിൽ കൂടുതൽ മഴ കിട്ടും. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഇന്നലെ പെയ്ത മഴയിൽ കോഴിക്കോട് വ്യാപക നാശനഷ്ടമുണ്ടായിരുന്നു. പത്തനംതിട്ട മൂഴിയാർ അണക്കെട്ട് തുറക്കാൻ സാധ്യത. നിലവിൽ പരമാവധി സംഭരണ ശേഷിയോടടുത്താണ് ഡാമിലെ ജലനിരപ്പ്. ഇനിയും മഴ തുടർന്നാൽ ഷട്ടർ തുറക്കേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]