ചരിത്രനേട്ടവുമായി ഇന്ത്യയുടെ ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര. ലോക അത്ലറ്റിക് പുരുഷ ജാവലിന്‍ ത്രോയില്‍ ലോക ഒന്നാം നമ്പര്‍ താരമായി മാറി നീരജ് ചോപ്ര. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ജാവലിന്‍ ത്രോ ലോകറാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത്.
1455 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തിയ നീരജ് ചോപ്ര നിലവിലെ ലോക ചാമ്പ്യനായ ഗ്രെനഡയുടെ ആന്ഡേഴ്സണ് പീറ്റേഴ്സിനെ പിന്തള്ളിയാണ് ചാമ്പ്യനായത്. 1433 ആയിരുന്നു ആന്ഡേഴ്സണ് പീറ്റേഴ്സിന്റെ പോയിന്റ് നില. ടോക്കിയോ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ ജേതാവായ ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കുബ് വാഡ്ലെജ് 1416 പോയിന്റുമായി മൂന്നാമതാണ്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30 നാണ് 25 കാരനായ ചോപ്ര ലോക റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തിയത്. സെപ്റ്റംബറില്‍ സൂറിച്ചില്‍ നടന്ന ഡയമണ്ട് ലീഗ് 2022 ഫൈനലില്‍ ഒന്നാം സ്ഥാനത്ത് എത്തിയ നീരജ് ചോപ്ര ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യക്കാരനായി മാറി. ഏറ്റവും ഒടുവിലായി മെയ് 5 ന് നടന്ന ദോഹ ഡയമണ്ട് ലീഗില്‍ 88.67 മീറ്റര്‍ എറിഞ്ഞാണ് അദ്ദേഹം കിരീടം നേടിയത്.
ഇനി ജൂണ്‍ നാലിന് നെതര്‍ലാന്‍ഡില്‍ നടക്കുന്ന എഫ്ബികെ ഗെയിംസ് ആണ് നീരജ് ചോപ്രയുടെ അടുത്ത മത്സരം. ജൂണ്‍ 13 ന് ഫിന്‍ലാന്‍ഡിലെ തുര്‍ക്കുവില്‍ നടക്കുന്ന പാവോ നൂര്‍മി ഗെയിംസിലും അദ്ദേഹം മത്സരിക്കും.
The post ചരിത്രനേട്ടവുമായി നീരജ് ചോപ്ര;ലോക റാങ്കിങ്ങില്‍ ഒന്നാമത്, appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]