
‘നല്ല സമയം’ സിനിമയുടെ സംവിധായകന് ഒമര്‍ ലുലുവിനും നിര്‍മ്മാതാവിനും എതിരായ കേസ് റദ്ദാക്കി ഹൈക്കോടതി. സിനിമയുടെ ട്രെയ്ലറില് എംഡിഎംഎയുടെ ഉപയോഗത്തിന്റെയും പ്രോത്സാഹിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ കാണിച്ചുവെന്ന പരാതിയിലായുരുന്നു എക്സൈസ് കേസ് എടുത്തത്. നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് (എന്‍ഡിപിഎസ്) നിയമപ്രകാരമായിരുന്നു കേസ്. കേസിന്റെ പശ്ചാത്തലത്തില്‍ ഒമര്‍ ലുലു തന്റെ ചിത്രം തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുകയും കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒമര്‍ ലുലുവും നിര്‍മ്മാതാവും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. സിനിമയിലെ രംഗങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അഭിനേതാക്കള്‍ അത് യഥാര്‍ത്ഥത്തില്‍ ചെയ്തുവെന്ന് അനുമാനിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് വി.ജി. അരുണ്‍ ഉത്തരവില്‍ പറയുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]