
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ കെ.കെ.രമയുടേതെന്ന പേരില്‍ പ്രചരിച്ച കൈയുടെ എക്സ്റേ വ്യാജമാണെന്ന് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ അറിയിച്ചതായി കെ.കെ.രമയുടെ ഓഫീസ്. രമയുടെ കയ്യിലെ പരുക്ക് വ്യാജമാണെന്നു കാട്ടി എക്സ്റേ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
തുടര്‍ പരിശോധനയ്ക്കായി ഇന്ന് ജനറല്‍ ആശുപത്രിയിലെത്തിയപ്പോഴാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ കെ.കെ.രമ ഡോക്ടറെ കാണിച്ചത്. ഇതു രമയുടെ എക്സ്റേ അല്ലെന്നും പേര് അടക്കമുള്ള വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്തത് ആണെന്നും ഡോക്ടര്‍ അറിയിച്ചു. ലിഗമെന്റിനു പരുക്കുണ്ട്. എത്രത്തോളം പരുക്ക് ഉണ്ടെന്നറിയാന്‍ എംആര്‍ഐ സ്കാന്‍ നടത്തണമെന്ന് ഡോക്ടര്‍ പറഞ്ഞു. അതുവരെ പ്ലാസ്റ്റര്‍ തുടരാനും നിര്‍ദേശിച്ചു. സ്കാനിനുശേഷം തുടര്‍ ചികില്‍സ തീരുമാനിക്കാമെന്നാണ് ഡോക്ടര്‍ അറിയിച്ചതെന്ന് കെ.കെ.രമയുടെ ഓഫീസ് അറിയിച്ചു.
നിയമസഭാ സമ്മേളനത്തിനിടെ സ്പീക്കറുടെ ഓഫിസ് ഉപരോധിക്കുന്നതിനിടെയാണ് കെ.കെ.രമ അടക്കമുള്ള പ്രതിപക്ഷ എംഎല്‍എമാര്‍ക്കും വാച്ച് ആന്‍ഡ് വാര്‍ഡിനും പരുക്കേറ്റത്. 7 പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെയും രണ്ട് ഭരണപക്ഷ എംഎല്‍എമാര്‍ക്കും വാച്ച് ആന്‍ഡ് വാര്‍ഡിനും എതിരെയും കേസ് എടുത്തിരുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]