
തിരുവനന്തപുരം: തനിക്കെതിരായ ട്രോളുകളില്‍ വലിയ സന്തോഷമുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ട്രോള്‍ ഇടുന്നവര്‍ അല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും ട്രോള്‍ നന്നായി ആസ്വദിക്കുന്നുണ്ടെന്നും ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
‘തനിക്കെതിരായ ട്രോളുകളില്‍ വലിയ സന്തോഷമുണ്ട്. ഇനിയും ട്രോളുകള്‍ വരട്ടെ. ട്രോള്‍ ഇടുന്നവര്‍ അല്ലല്ലോ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇതൊക്കെ നന്നായി ആസ്വദിക്കുന്നുണ്ട്. സ്പീക്കര്‍ക്ക് സഭയെ കാണാന്‍ കഴിയാത്ത തരത്തിലായിരുന്നു സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. അതിനെതിരെയാണ് താന്‍ പറഞ്ഞത്. മുമ്പ് എന്തൊക്കെയോ സംഭവിച്ചെന്ന് കരുതി ഒന്നും പറയാന്‍ കഴിയില്ലെന്നാണോ? ലോകം അവസാനിച്ചിട്ടൊന്നുമില്ലല്ലോ’. ശിവന്‍കുട്ടി പറഞ്ഞു.
നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തെ വിമര്‍ശിച്ച് വി. ശിവന്‍കുട്ടി നടത്തിയ പ്രസ്താവനയാണ് ട്രോളന്മാര് ഏറ്റെടുത്തത്. തങ്ങളും സഭയില്‍ പ്രതിഷേധിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ പ്രതിപക്ഷം നടത്തുന്നത് പോലുള്ള പ്രതിഷേധങ്ങള്‍ സഭയിലുണ്ടായിട്ടില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. പ്രതിപക്ഷത്തിരുന്നപ്പോള്‍ ശിവന്‍കുട്ടി നടത്തിയ പ്രതിഷേധപ്രകടനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ട്രോളുകള്‍ അധികവും. മന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച് നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]