
കോഴിക്കോട്> ഐ ടി മേഖലയിലേക്ക് അവസരങ്ങളൊരുക്കി സർക്കാർ സൈബർപാർക്കും ഐ ടി കമ്പനികളുടെ കൂട്ടായ്മയായ കാഫിറ്റും. സൈബർപാർക്കിൽ 26, 27 തീയതികളിൽ സംഘടിപ്പിക്കുന്ന റീബൂട്ട് 2022 ജോബ് ഫെയറിലാണ് ആയിരത്തോളം ഒഴിവുകളിലേക്ക് നിയമനങ്ങൾ നടക്കുക. പ്രവൃത്തിപരിചയമുള്ളവർക്കും പുതിയ തൊഴിലന്വേഷകർക്കും ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ജോബ് ഫെയർ കോവിഡ് പ്രതിസന്ധി കാരണം രണ്ടുവർഷമായി നടത്തിയിരുന്നില്ല.
ഈ വർഷം കോഴിക്കോട് കേന്ദ്രീകരിച്ചുള്ള അറുപതോളം ഐ ടി കമ്പനികളിലെ ഒഴിവുകളിലേക്കാണ് ഉദ്യോഗാർത്ഥികൾക്ക് അവസരം. അയ്യായിരത്തിലധികം പേർ രജിസ്റ്റർ ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]