
കൊച്ചി: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ തുടര്‍ച്ചയായി രണ്ടാം ദിവസവും ഇന്ധവില വര്‍ധിപ്പിച്ചു.ഇന്ന് പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഇന്നത്തെ പെട്രോള്‍ വില കേരളത്തില്‍ 108.35 രൂപയും, ഡീസലിന് 9.38 രൂപയുമായി. ഇതോടൊപ്പം ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള പാചകവാതക വില 50 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. എണ്ണക്കമ്പനികള്‍ വില പുതുക്കി നിശ്ചയിക്കാന്‍ ആരംഭിച്ചതോടെ ഇനി മിക്ക ദിവസവും വില വര്‍ധിക്കാനാണ് സാധ്യത. ഏകദേശം 25 രൂപവരെ പെട്രോള്‍ വില വര്‍ധിക്കുമെന്നാണ് കരുതുന്നത്.
5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എണ്ണവില വര്‍ധന സര്‍ക്കാര്‍ മരവിപ്പിച്ച സമയത്ത് 82 ഡോളറിനരികെയായിരുന്നു ക്രൂഡ് ഓയില്‍ വില. അതിപ്പോള്‍ 118 ഡോളറിനരികെയെത്തിയിട്ടുണ്ട്. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതിന്റെ കൂടെ തന്നെ ഓട്ടോ ടാക്സികളുടെ നിരക്കു ബസ് ചാര്‍ജും വര്ധിക്കാവന് സാധ്യതുയുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്. ഇതിനിടയില്‍ സ്വകാര്യ ബസുകളും സമരത്തിന് ഇറങ്ങുകയാണ്. ഇതിനിടയില്‍ ചരക്ക് കടത്ത് കൂലി കൂടിത്തുടങ്ങി. കേരളത്തിലെ മാര്‍ക്കറ്റുകളിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോറിക്കൂലി കൂടിക്കഴിഞ്ഞു. ഇത് എല്ലാ സാധനങ്ങളുടേയും വില കൂട്ടും.
വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ബുദ്ധിമുട്ടിലാക്കും. പണപ്പെരുപ്പതോത് ഉയരുന്നത് പലിശ നിരക്ക് വര്‍ധനക്കും കാരണമാകും. വായ്പുകളുടെ പലിശ ഉയരും. ജീവിത ചിലവ് കൂടും. കൂലി കൂട്ടേണ്ട സാഹചര്യം പല മേഖലയിലും ഉണ്ടാകും. ഇതെല്ലാം സാമ്പത്തിക മേഖലയില്‍ വലിയ തിരിച്ചടി ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇതിനിടയില്‍ റഷ്യയില്‍ നിന്നും കുറഞ്ഞ നിരക്കില്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ ഇന്ത്യയില്‍ നിന്നുള്ള നീക്കം ശക്തമായിട്ടുണ്ട്. ഇത് പ്രാബല്യത്തിലായാല്‍ വിലക്കയറ്റം പിടിച്ച്് നിര്‍ത്താന്‍ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]