
ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം ആഷ്ലി ബാര്‍ട്ടി വിരമിക്കല്‍ പ്രഖ്യാപിച്ചു. 25-ാമത്തെ വയസിലാണ് ആസ്ത്രേലിയന്‍ താരം അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇൻസ്റ്റാഗ്രാം പോസ്റ്റില്‍ ആണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇതാണ് കളി മതിയാക്കാനുള്ള ഉചിതമായ സമയമെന്നും തീരുമാനത്തില്‍ സന്തോഷവതിയാണെന്നും വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ആഷ്ലി പറഞ്ഞു. ടെന്നീസ് എനിക്ക് സമ്മാനിച്ച എല്ലാത്തിനും വളരെ നന്ദിയുണ്ട്, ഒപ്പം അഭിമാനവും സംതൃപ്തിയും തോന്നുന്നു. എന്നെ പിന്തുണച്ച എല്ലാവര്ക്കും നന്ദിയുണ്ടെന്നും ആഷ്ലി പറഞ്ഞു.