
ന്യൂഡൽഹി: ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്ന യുപി പോലീസിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഡൽഹിയിൽ സുരക്ഷ ശക്തമാക്കി പോലീസ്. തീവ്രവാദ സംഘടനയായ തെഹ്രിക്-ഇ- താലിബാനിൽ നിന്നും ഇതുസംബന്ധിച്ച സന്ദേശം ലഭിച്ചുവെന്ന് യുപി പോലീസിനെ ഉദ്ധരിച്ച് ഡൽഹി സ്പെഷ്യൽ സെൽ ഓഫീസർ അറിയിച്ചു. ഇമെയിൽ സന്ദേശങ്ങളുടെ വിശദാംശങ്ങൾ യുപി പോലീസ് ഡൽഹി പോലീസിന് കൈമാറിയിട്ടുണ്ട്.
ഭീകരാക്രമണ സാദ്ധ്യതയെ തുടർന്ന് ഡൽഹിയിലെ സരോജനി നഗർ മാർക്കറ്റിൽ അടക്കം പോലീസ് പരിശോധന നടത്തി. അതേസമയം സുരക്ഷാഭീഷണിയെ തുടർന്ന് മാർക്കറ്റുകൾ അടച്ചിടുമെന്ന് സരോജിനി നഗർ മിനി മാർക്കറ്റ് ട്രേഡേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അശോഖ് രൺധാവ പറഞ്ഞു. ഡൽഹി പോലീസിന്റെ നിർദ്ദേശത്തെ തുടർന്നാണിതെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ മാർക്കറ്റുകൾ അടച്ചിടേണ്ട ആവശ്യം ഇല്ലെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. പരിശോധന നടത്താൻ വേണ്ടി മാത്രമാണ് മാർക്കറ്റിൽ പോയത്. മാർക്കറ്റുകൾ അടച്ചിടണമെന്ന് ആവശ്യപ്പെട്ട് ഉത്തരവൊന്നും ഇറക്കിയിട്ടില്ല. നിലവിൽ സുരക്ഷാ പ്രശ്നങ്ങളൊന്നും തന്നെയില്ല. ഇമെയിൽ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഡൽഹി പോലീസ് അറിയിച്ചു.
The post ഭീകരാക്രമണ സാദ്ധ്യതയെന്ന് യുപി പോലീസിന്റെ മുന്നറിയിപ്പ്: ഡൽഹിയിൽ സുരക്ഷ ശക്തമാക്കി പോലീസ് appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]