
തിരുവനന്തപുരം
നാടാകെ നടന്ന് കെ റെയിൽ പദ്ധതിയായ സിൽവർ ലൈൻ കല്ലുകൾ പറിക്കുന്ന യുഡിഎഫ് നേതാക്കൾ മറന്നത് ഉമ്മൻചാണ്ടി സർക്കാർ ഇട്ട ‘ഹൈസ്പീഡ്’ കല്ലുകൾ. 2011–-12ൽ അതിവേഗ ബുള്ളറ്റ് ട്രെയിൻ പാതയ്ക്ക് സർവേയും കല്ലിടലും നടത്തിയിരുന്നു. മിക്കയിടത്തും അളന്ന് കല്ലിട്ടെങ്കിലും പാത ഏതു വഴിക്ക് കടന്നുപോകുമെന്ന് ഉറപ്പില്ലാത്തതിനാൽ പലതും മാറ്റേണ്ടി വരുമെന്നും ഹൈസ്പീഡ് റെയിൽ കോർപറേഷൻ വ്യക്തമാക്കി.
അലൈൻമെന്റിൽപ്പോലും തീരുമാനമില്ലാതെയാണ് അന്ന് കല്ലിട്ട് ഭൂമി ഏറ്റെടുക്കാൻ തുടങ്ങിയത്. അന്ന് പ്രതിപക്ഷമായിരുന്ന എൽഡിഎഫ് ‘കല്ലുകൾ പിഴുതെറി’ഞ്ഞില്ലെന്ന് മാത്രമല്ല സഹകരിക്കാമെന്നും നിലപാടെടുത്തു. ‘‘അതിവേഗ പാതയ്ക്കുള്ള സർവകക്ഷി യോഗത്തിൽ നല്ല പ്രതികരണമായിരുന്നു, പ്രതിപക്ഷത്തെ എല്ലാവരും സഹകരിക്കുമെന്ന് അറിയിച്ചു’’ –- എന്നാണ് അന്നത്തെ കോർപറേഷൻ സിഎംഡി ടി ബാലകൃഷ്ണൻ കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയത്.
‘ധനവരുമാനത്തിന്റെ അടിസ്ഥാനത്തിൽ നഷ്ടമാകുമെങ്കിലും സാമ്പത്തികമായി ഉണ്ടാക്കുന്ന ഉത്തേജനം ലാഭത്തിലേക്ക് എത്തിക്കും. ഡിഎംആർസി നിർദേശിച്ചിരിക്കുന്നത് വായ്പയും സാങ്കേതികവിദ്യയും നടത്തിപ്പും എല്ലാം ജപ്പാൻ ബാങ്കിനെ ഏൽപ്പിക്കാമെന്നാണ് ’ –- എന്നും ഹൈസ്പീഡ് റെയിൽ കോർപറേഷൻ അധികൃതർ വ്യക്തമാക്കി. കാസർകോട്ടുനിന്ന് മംഗലാപുരത്തേക്കും ഉഡുപ്പിയിലേക്കും പാത നീട്ടാമെന്ന് കർണാടക സർക്കാർ താൽപ്പര്യം പ്രകടിപ്പിച്ചെന്നും സിഎംഡി അന്ന് പറഞ്ഞു. പത്ത് കൊല്ലംമുമ്പ് ഈ നിലപാടെടുത്തവരാണ് ഇ പ്പോൾ മലക്കം മറിഞ്ഞ് കല്ലു പറിക്കാൻ മുന്നിട്ടിറങ്ങുന്നത്.
കെ റെയിൽ പദ്ധതിയായ സിൽവർ ലൈൻ ഉപേക്ഷിക്കുംവരെ സമരമെന്ന് ഹസ്സൻ
കെ റെയിൽ പദ്ധതിയായ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുംവരെ സമരം തുടരുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെ റെയിൽ അനാവശ്യ പദ്ധതിയാണ്. പരിസ്ഥിതിയെ ദോഷകരമായി ബാധിക്കും. ഭൂമി വിട്ടുനൽകേണ്ടാത്തവരുമായാണ് സർക്കാർ ചർച്ച നടത്തിയത്. പൊലീസിനെ ഉപയോഗിച്ച് സമരത്തെ നേരിട്ടാൽ ചെറുക്കും. വിമോചനസമരം വിജയിച്ച സമരമാണെന്നും ഹസ്സൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]