
തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് സൂക്ഷിച്ചിരിക്കുന്ന തൊണ്ടി മുതല്‍ സൂക്ഷിക്കുന്നതില്‍ വീഴ്ച പാടില്ലന്ന് പോലീസിനോട് ഡിജിപിയുടെ ഉത്തരവ്. അഭയ വധക്കേസില്‍ ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന കെ.ടി മൈക്കിള്‍, ഡിവൈഎസ്പി ആയിരുന്ന കെ. സാമുവല്‍ എന്നിവര്‍ തൊണ്ടിമുതല്‍ നശിപ്പിച്ച സംഭവത്തെ തുടര്‍ന്നാണ് ഉത്തരവ്. പ്രതികളെ കോടതി ശിക്ഷിച്ചു കൊണ്ടുള്ള ഉത്തരവില്‍ സിബിഐ കോടതി ഇത് പരമാര്‍ശിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് ഒരു വര്‍ഷങ്ങള്‍ക്ക് ശേഷം ഡിജിപിയുടെ ഉത്തരവ്. അഭയ കൊലപ്പെട്ട കേസില്‍ പ്രധാനപ്പെട്ട തെളിവുകളായ അഭയയുടെ ശിരോവസ്ത്രവും പേഴ്സണല്‍ ഡയറിയും ഇവര്‍ നശിപ്പിച്ചിരുന്നു.
അതോടെ പ്രധാന തെളിവുകള്‍ നഷ്മായതോടെ കേസിന് വലിയ തിരിച്ചടിയായി. ഇതോടെയാണ് ഭാവിയില്‍ തൊണ്ടി മുതലുകള്‍ സ്വീകരിക്കാന്‍ പോലീസ് മേധാവി നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചത്. തെളിവുകളുടെ അഭാവം കാരണം അഭയ കേസ് അന്വേഷണം പല തവണ വഴിമുട്ടുകയും കേസ് അനന്തമായി നീളുകയും ചെയ്തു.എന്നാല്‍ അഭയ കേസ് വിധി വന്ന് ഒരു വര്‍ഷവും മൂന്ന് മാസവും കാത്തിരിക്കേണ്ടി വന്നു സംസ്ഥാന പൊലീസ് മേധാവിക്ക് കോടതി വിധി നടപ്പാക്കി ഉത്തരവിറക്കാന്‍.
കോടതി വിധി ഉണ്ടായിട്ടും പോലീസിന്റെ ഭാഗത്ത് നിന്നും യാതൊരു വിധ നടപടിയും ഉണ്ടാകാതിരുന്നതോടെ അഭയക്കേസിലെ പരാതിക്കാരന് ജോമോന് പുത്തന്‍പുരയ്ക്കല്‍ വിധി വന്ന് രണ്ട് മാസത്തിനകം ഡിജിപിക്ക് പരാതി നല്കി. എന്നാല്‍ പോലീസിന്റെ ഭാഗത്ത് നിന്നും യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെ ഇക്കഴിഞ്ഞ ഫെബ്രുവരി 18 ന് തൊണ്ടി മുതല്‍ സംരക്ഷിക്കാനുള്ള നടപടി സ്റ്റേഷന് ചുമതലയുള്ള എല്ലാ ഉദ്യോഗസ്ഥരും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിനിര്‍ദേശം നല്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]