
മാൽമോ: തെക്കൻ സ്വീഡിഷ് നഗരമായ മാൽമോയിലെ ഒരു സെക്കൻഡറി സ്കൂളിൽ 50 വയസ്സുള്ള രണ്ട് അധ്യാപികമാർ കുത്തേറ്റ് മരിച്ചു. സ്കൂളിലെ 18 കാരനായ വിദ്യാർത്ഥിയെ കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്തു.
മാൽമോ ലാറ്റിൻ സ്കൂളിലെ അധ്യാപകരായ ഇവരെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലുംരക്ഷിക്കാനായില്ല. അക്രമം നടന്ന് 10 മിനിറ്റിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. പരിക്കേറ്റ അധ്യാപികമാരും വിദ്യാർത്ഥിയും മൂന്നാം നിലയിൽ കണ്ടെത്തി. വിദ്യാർത്ഥിയിൽ നിന്നു കോടാലിയും കത്തിയും കണ്ടെത്തി.
18 കാരനായ യുവാവിന് ക്രിമിനൽ റെക്കോർഡോ സംശയാസ്പദമായ പെരുമാറ്റത്തിന്റെ ചരിത്രമോ ഇല്ലെന്ന് പോലീസ് പറഞ്ഞു, എന്നാൽ അന്വേഷണം തുടരുകയാണ്. സംശയിക്കുന്ന മറ്റുള്ളവരെയും ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. എന്നാൽ കൊലപാതകത്തിന്റെ ഉദ്ദേശ്യം എന്തെന്ന് വ്യക്തമല്ല. വിദ്യാർത്ഥിയും രണ്ട് അധ്യാപകരും തമ്മിൽ മറ്റ് ബന്ധങ്ങൾ എന്തെങ്കിലുമുണ്ടോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് മാൽമോ പോലീസ് മേധാവി പെട്ര സ്റ്റെൻകുല മാധ്യമപ്രവർത്തകരോട് പറഞ്ഞു,
സംശയിക്കുന്നയാളുടെ വീട്ടിൽ തിരച്ചിൽ നടത്തി വരികയാണ്. മറ്റ് വിദ്യാർത്ഥികളെയും ചോദ്യം ചെയ്യും. ആക്രമണം നടക്കുമ്പോൾ വിദ്യാർഥികളും അധ്യാപകരുമടക്കം അമ്പതോളം പേർ കെട്ടിടത്തിലുണ്ടായിരുന്നു. പോലീസ് സ്കൂൾ ഒഴിപ്പിക്കുകയും പരിസരത്ത് തിരച്ചിൽ നടത്തുകയും ചെയ്തെങ്കിലും കൂടുതൽ അക്രമികളെ കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല.
സ്വീഡനിലെ മൂന്നാമത്തെ വലിയ നഗരമായ മാൽമോയിലെ പ്രസിദ്ധമായ സ്കൂളാണ് ഇത്. സ്കാൻ മേഖലയിലെ സ്കൂളിൽ നടന്ന മൂന്നാമത്തെ ആക്രമണമാണിത്, എന്നാൽ ഈ ആക്രമണവും മുമ്പത്തെ സംഭവങ്ങളും തമ്മിൽ യാതൊരു ബന്ധവും പോലീസ് സ്ഥിരികരിച്ചിട്ടില്ലെങ്കിലും സംഭവത്തിന് പിന്നിൽ എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലീന ആൻഡേഴ്സൺ ഖേദം പ്രകടിപ്പിച്ചു. സംഭവത്തിനു പിന്നിലെ യാഥാർത്ഥ്യം പുറത്തുകൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]