
കൊല്ലം: സുഹൃത്തുക്കളോടൊപ്പം സ്കൂളില്‍ പോകാതെ കറങ്ങി നടന്നത് വീട്ടിലറിഞ്ഞന്റെ മനോവിഷമത്തില്‍ പെണ്‍കുട്ടി കിണറ്റില്‍ ചാടി അത്മഹത്യ ചെയ്തു. പവിത്രേശ്വരം കെഎന്‍എംഎം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ നീലിമയാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം സ്കൂള്‍ വാര്‍ഷിക ദിനമായതിനാല്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ വരേണ്ടതില്ല എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം മറച്ച് വച്ചു നിലീമയും സുഹൃത്തുക്കളും വീട്ടില്‍ നിന്ന് ഇറങ്ങുകയും സ്കൂളിന് സമീപത്തെ ക്ഷേത്ര പരിസരത്ത് പോവുകയും ചെയ്തു.
ഇത് നാട്ടുകാരില്‍ ചിലര്‍ കണ്ടു ഇവര്‍ ഇക്കാര്യം സ്കൂളിലറിയിച്ചു. ഇതോടെ അധ്യാപകരെത്തി വിദ്യാര്‍ഥികളെ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടു പോയി. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വീട്ടില്‍ വിവരം അറിയിച്ചു. നീലിമയുടെ മാതാപിതാക്കള്‍ സ്കൂളിലെത്തി കുട്ടിയെ കൂട്ടി മടങ്ങി. വീട്ടിലേക്ക് പോകുന്ന വഴിയിലാണ് ബന്ധുവീടിനു മുന്നിലെ ആള്‍മറയില്ലാത്ത കിണറിലേക്ക് നീലിമ ചാടിയത്. കുണ്ടറയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]