
കോഴിക്കോട്: കെ-റെയിൽ കെ റെയിൽ പദ്ധതിയായ സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്താൻ പ്രതിരോധ സേനയുമായ കോൺഗ്രസ്. കെ-റെയിൽ വിരുദ്ധ പ്രക്ഷോഭം
ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയാണ് കരുതൽ പട രൂപീകരിച്ചിരിക്കുന്നത്. കെ റെയിൽ ഇരകളെ സഹായിക്കാനും സംരക്ഷിക്കാനുമാണ് 11 അംഗ സംഘത്തെ നിയോഗിക്കുകയെന്ന് ഡിസിസി അദ്ധ്യക്ഷൻ അഡ്വ.കെ.പ്രവീൺകുമാർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജില്ലയിലെ ഏത് കെ-റെയിൽ വിരുദ്ധ പോരാട്ടത്തിനും മുന്നിൽ ഈ പടയിൽപ്പെട്ട നേതാക്കൾ ഉണ്ടാകും. കെ-റെയിൽ ഇരകൾക്ക് എന്ത് ആവശ്യമുണ്ടെങ്കിലും എപ്പോഴും വിളിക്കാനുള്ള കോൾ സെന്ററും ആരംഭിച്ചു. കല്ലിടാനും സർവ്വേക്കു വരുന്ന സംഘത്തെ പ്രതിരോധിക്കുവാനും കെ റെയിൽ ഇരകളോടൊപ്പം കരുതൽ പടയിലെ അംഗങ്ങൾ നേതൃത്വം നൽകുമെന്നും കോൺഗ്രസ് ജില്ലാ നേതൃത്വം കൂട്ടിച്ചേർത്തു. കോഴിക്കോട് ഡിസിസി പുറത്തുവിട്ട പത്രക്കുറിപ്പിൽ കോൾ സെന്റർ നമ്പറും കരുതൽ പടയിലെ അംഗങ്ങളുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. നിജേഷ് അരവിന്ദ്, ദിനേശ് പെരുമണ്ണ, മുനീർ എരവത്ത്, രമേശ് നമ്പിയത്ത്, ഷാജിർ അറഫാത്ത്, രാജേഷ് കീഴരിയൂർ, എസ് കെ അബൂബക്കർ, ഷെറിൽ ബാബു, എടക്കുനി അബ്ദുറഹിമാൻ, ആർ ഷെഹിൻസ, വി ടി നിഹാൽ എന്നിവരാണ് പ്രത്യക സംഘത്തിലുള്ളത്.