
പോലീസിന്റെ കണ്ണുവെട്ടിക്കാൻ മതം മാറി, പേരും മാറി മലപ്പുറത്ത് ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടി.
കഞ്ചാവ് മാഫിയയ്ക്കെതിരെ പ്രവർത്തിച്ചയാളെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെയാണ് പോലീസ് പിടികൂടിയത്. മേൽതോന്നക്കൽ കണ്ണങ്കരക്കോണം കൈതറ വീട്ടിൽ ദീപുവിനെയാണ് കസ്റ്റഡിയിലെടുത്തത്. 2018ൽ കഞ്ചാവ് മാഫിയക്കെതിരെ ജാഗ്രത സമിതി രൂപീകരിക്കാൻ നേതൃത്വം നൽകിയ തെറ്റിച്ചിറ, ലാൽഭാഗ് മനോജ് ഭവനിൽ മുകേഷിനെ ഇയാൾ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. നിരവധി മോഷണ, പിടിച്ചുപറി കേസുകളിലെ പ്രതിയായ ദീപു കഴിഞ്ഞ നാലുവർഷത്തോളമായി പോലീസിനെ കബളിപ്പിച്ച് ഗുജറാത്തിലും കർണാടകയിലും കേരളത്തിലെ വിവിധ സ്ഥലങ്ങളിലുമായി ഒളിവിൽ കഴിയുകയായിരുന്നു.
ഇയാൾ മലപ്പുറത്തുള്ള സുഹൃത്ത് മുഖേന പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തിന് സമീപം വഴിപ്പാറയിൽ എത്തി മുസ്ലീം മതം സ്വീകരിച്ച് ദീപു എന്ന പേര് മാറ്റി മുഹമ്മദാലി ആയത്. പോലീസിനെ കബളിപ്പിക്കാനായിരുന്നു ഈ നീക്കം. മലപ്പുറത്തുനിന്ന് വിവാഹവും കഴിച്ചു. പോലീസ് പിടിയിലാവാതിരിക്കാൻ ഇയാൾ ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ ഫോണിൽ ബന്ധപ്പെട്ടിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]