
ലോക ഒന്നാം നമ്പര്‍ വനിത ടെന്നിസ് താരം ആഷ്ലി ബാര്‍ട്ടി വിരമിച്ചു. 25-ാം വയസിലാണ് ഓസീസ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ വിജയിച്ചിരുന്നു. 2019-ലെ ഫ്രഞ്ച് ഓപ്പണും 2021-ലെ വിംബിള്‍ഡണും നേടിയിട്ടുണ്ട്. വിജയതൃഷ്ണ നഷ്ടമായെന്നും ക്ഷീണിതയാണെന്നും ആഷ്ലി ബാര്‍ട്ടി പ്രതികരിച്ചു. 114 ആഴ്ചകളായി ലോക ഒന്നാം നമ്പര്‍ താരമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]