
കൊച്ചി: മികച്ച വേഷങ്ങളിലൂടെ സിനിമാ ആസ്വാധകരുടെ പ്രിയങ്കരനായ നടനാണ് വിനായകന്. അടുത്തിടയ്ക്ക് കമല്‍ കെഎം സംവിധാനം ചെയ്ത പടയില്‍ മികച്ച് വേഷമാണ് വിനായകന് ചെയ്തത്. എല്ലാക്കാലത്തും തന്റെതായ നിലപാടുകള്‍ മറച്ച് വയ്ക്കാതെ വെട്ടിത്തുറന്ന് പറയുന്ന സ്വഭാവമാണ് വിനായകന്. വലിയ ഇടവേളയ്ക്ക് ശേഷം നവ്യനായര്‍ പ്രധാന കഥാപാത്രത്തിലെത്തിയ സിനിമയാണ് ഒരുത്തി. വി.കെ പ്രകാശാണ് ചിത്രം സംവിധാനം ചെയ്തത്. എന്നാല്‍ സിനിമയുടെ പ്രചരണവുമായി ബന്ധപ്പെടുത്തി നടന്ന പത്രസമ്മേളനത്തില്‍ വിനായകന് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായിരിക്കുന്നത്.
വിനായകന് എതിരെ കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഉന്നയിക്കപ്പെട്ട മീടു ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് ചോദ്യം ഉന്നയിക്കപ്പെട്ടിരുന്നു. ഇതിന് മറുപടിയായിട്ടാണ് വിനായകന് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായത്. ചോദ്യകര്‍ത്താവ് ഉള്‍പ്പെടെയുള്ള പത്രപ്രവര്‍ത്തകരോട് വിനായകന് തിരിച്ചു ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരം മുട്ടിക്കുകയായിരുന്നു. സ്വന്തം ഭാര്യയോട് അല്ലാതെ മറ്റൊരു സ്ത്രീയുമായി സെക്സ് ചെയ്യാന്‍ നിങ്ങള്‍ അവരെ എങ്ങനെ സമീപിക്കും എന്നായിരുന്നു വിനായകന്റെ ചോദിച്ചത്.
ഭാര്യ അല്ലാത്തവരോട് എങ്ങനെ ചോദിക്കും എന്ന ചോദ്യം വന്നപ്പോള്‍ നിങ്ങള്‍ അല്ലാതെ സെക്സ് ചെയ്തിട്ടില്ലേ എന്നായിരുന്നു മറുചോദ്യം. എന്നാല്‍ താന്‍ അങ്ങനെയല്ല പത്ത് പേരോടായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ട്. അവരോടെല്ലാം മാന്യമായി ചോദിച്ചിട്ടും സ്നേഹത്തോടെയും ആണ് അത് പങ്കുവെച്ചിരുന്നത് എന്നായിരുന്നു വിനായകന് പറഞ്ഞത്. നിങ്ങള്‍ ഉദ്ദേശിക്കുന്ന മീടൂ അതാണെങ്കില്‍ ഞാന്‍ ഇനിയും അത് ചെയ്യും. എനിക്ക് തോന്നുന്നവരോട് എല്ലാം ഞാന്‍ ചോദിക്കും. താല്പര്യമില്ല എന്ന് അവര്‍ പറഞ്ഞാല്‍ ഓകെ.
ഇതാണ് വിനായകന് പറഞ്ഞത്. വി കെ പ്രകാശിന്റെ സംവിധാനത്തില്‍ ഒരുക്കിയ ഒരു തിയേറ്ററുകളില്‍ ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം നവ്യാനായരുടെ ഗംഭീര തിരിച്ചുവരവ് ആയാണ് പ്രേക്ഷകര്‍ ചിത്രത്തെ ആഘോഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]