തായ്പേയ്: തായ്വാനിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് ശക്തമായ ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങൾ തെക്കുകിഴക്കൻ തായ്വാനിലാണ് സംഭവിച്ചത്.
കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ജനവാസകേന്ദ്രങ്ങളിലെ കെട്ടിടങ്ങളിൽ വൻ പ്രകമ്പനം രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച പുലർച്ചെയാണ് തായ്പേയിൽ ഭൂചലനം രേഖപ്പെടുത്തിയത്.
ഹുവാലിയൻ കൗണ്ടിയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ടൈറ്റുങ് നഗരത്തിന് സമീപമാണ് രണ്ടാമത്തെ ഭൂചലനമുണ്ടായത്.
ഹുവാലിയൻ-ടൈറ്റുങ് പ്രദേശങ്ങൾ പൊതുവെ പർവതപ്രദേശങ്ങളായാണ് അറിയപ്പെടുന്നത്. താരതമ്യേന ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളാണിവിടം.
തായ്വാൻ എന്ന രാജ്യം പൊതുവെ ഭൂകമ്പ സാധ്യതയുള്ള പ്രദേശമായാണ് കണക്കാക്കുന്നത്. 2016ൽ ദക്ഷിണ തായ്വാനിൽ നടന്ന ഭൂചലനത്തിൽ നൂറിലധികം പേർ മരിച്ചിരുന്നു.
അതിന് മുമ്പ് 1999ൽ നടന്ന ഭൂചലനത്തിൽ 2000ത്തിലധികം പേരും കൊല്ലപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു അത്.
The post തായ്വാനെ വീണ്ടും വിറപ്പിച്ച് ഇരട്ട ഭൂചലനം; 6.6 തീവ്രത രേഖപ്പെടുത്തി appeared first on .
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]