
ബക്സർ : പച്ചക്കറി തൈ നടാൻ ഭൂമി കുഴിച്ചപ്പോൾ കിട്ടിയത് സ്വർണ്ണനാണയങ്ങൾ . ബീഹാറിലെ ബക്സറിലെ ഗിരിധർ ബരാവോ ഗ്രാമത്തിലാണ് സംഭവം. സ്വർണ്ണ നാണയങ്ങൾ കണ്ടെത്തിയ പാടം ബിഹാരി സാഹിന്റെയും ഹരിഹർ സാഹിന്റെയും ഉടമസ്ഥതയിലുള്ളതാണ് . ധനേശ്വർ മഹാതോ, ഭാര്യ ബിഹ്സി ദേവി, മകൻ ഭീം മഹ്തോ എന്നിവരാണ് പാടത്ത് പച്ചക്കറി കൃഷി ചെയ്യുന്നത് .
ഞായറാഴ്ച, ബിഹ്സി മകനോടൊപ്പം പച്ചക്കറി വിളകൾ വളർത്തുന്നതിനായി വയലിൽ മുളകൾ നട്ടുപിടിപ്പിക്കുകയായിരുന്നു. അൽപ്പം കുഴിച്ചപ്പോൾ തന്നെ 3 സ്വർണനാണയങ്ങൾ ലഭിച്ചു . വീണ്ടും കുഴിക്കാൻ തുടങ്ങിയപ്പോൾ വീണ്ടും സ്വർണ്ണ നാണയങ്ങൾ പുറത്ത് വന്നു .
സമീപത്തെ പറമ്പിൽ പണിയെടുക്കുന്നവരോട് കാര്യം പറഞ്ഞ ശേഷം ഇവർ സ്വർണ്ണപ്പണിക്കാരന്റെ അടുത്ത് ചെന്ന് ഇത് സ്വർണ്ണമാണെന്ന് ഉറപ്പിക്കുകയായിരുന്നു .. പിന്നാലെ പോലീസിലും വിവരമറിയിച്ചു. കൃഷിയിടത്തിന് ചുറ്റും ഇപ്പോൾ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഭൂമി കുഴിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുമുണ്ട് .
വിദഗ്ധരുടെ അഭിപ്രായത്തിൽ, ഏകദേശം 600 വർഷങ്ങൾക്ക് മുമ്പ്, ചെറോ ഖർവാറിലെ രാജാവിന്റെ പിൻഗാമികൾ സ്വർണ്ണ നാണയങ്ങൾ കണ്ടെത്തിയ സ്ഥലത്ത് നിന്ന് വെറും 5 കിലോമീറ്റർ അകലെ താമസിച്ചിരുന്നു . ചെറോ ഖർവാറിന്റെ പിൻഗാമികൾ ഇവിടെ നിന്ന് പോയതിനുശേഷമാണ്, റാഷിദ്പൂരിലെ ജനങ്ങൾ കോട്ടയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ താമസിക്കാൻ തുടങ്ങിയത് . രാജാവിന്റെ കാലത്തുള്ള സ്വർണ്ണനാണയങ്ങളാകാം കണ്ടെത്തിയതെന്നാണ് സൂചന.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]