
കണ്ണൂർ
നമ്മുടെ നേട്ടങ്ങൾക്കനുസൃതമായ പിന്തുണ നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകാത്തത് കേരളത്തിന്റെ ദുർഗതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തിന് അർഹമായത് ലഭിക്കാത്തതിനെക്കുറിച്ച് ആർക്കും പരാതിയില്ല. നമ്മുടെ ആരോഗ്യമേഖലയുടെ മികവിന്റെ അടിസ്ഥാനത്തിൽ ലഭിക്കേണ്ടതാണ് എയിംസ്. ഈ ആവശ്യം കേന്ദ്രം പരിഗണിച്ചില്ല. കേരളത്തിന് തരേണ്ടെന്നാണ് നിലപാട്. ഇതിനെതിരെ ശബ്ദമുയർത്താൻ ആരെങ്കിലുമുണ്ടായോ. ഇത് ശരിയായില്ലെന്ന് ആരെങ്കിലും പറഞ്ഞോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇരിവേരി കമ്യൂണിറ്റി ഹെൽത്ത് സെന്റർ കെട്ടിടനിർമാണം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രബജറ്റിനുമുമ്പ് പ്രധാനമന്ത്രിയെ കണ്ട് ആവശ്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എയിംസ് അനുവദിക്കുമെന്ന പ്രതികരണമാണുണ്ടായത്. പക്ഷേ, ബജറ്റിൽ അതുണ്ടായില്ല. കിഫ്ബി സഹായത്തോടെ കേരളത്തിലെ ഒരു മെഡിക്കൽ കോളേജെങ്കിലും എല്ലാരീതിയിലും പൂർണ സജ്ജമാക്കും.
ജനങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ മറ്റൊരു സമ്മർദത്തിനും വഴങ്ങാതെ പ്രാവർത്തികമാക്കുകയെന്ന ബോധ്യത്തോടെയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. 2016 മുതൽ 21 വരെ എൽഡിഎഫ് സർക്കാർചെയ്ത പ്രവർത്തനം ജനം അംഗീകരിച്ചു. തുടർന്നും ഈ രീതിയിൽ കാര്യങ്ങൾ നിർവഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net