
തിരുവനന്തപുരം
സംസ്ഥാനത്തിന്റെ മൂലധന നിക്ഷേപം വൻകുതിപ്പിലേക്ക്. പുതിയ സാമ്പത്തികവർഷത്തിൽ ബജറ്റ് വകയിരുത്തലും കിഫ്ബി വിഹിതവുമായി 28,060 കോടി രൂപയാണ് വികസന പദ്ധതിക്കായുള്ളത്. ഇതോടെ സംസ്ഥാന അഭ്യന്തര മൊത്ത ഉൽപ്പാദനത്തിൽ മൂലധന നിക്ഷേപം മൂന്നു ശതമാനമാകും.
സംസ്ഥാന ചരിത്രത്തിലെ വലിയ വാർഷിക വികസന അടങ്കലാണിത്. മൂലധനച്ചെലവിനായി ബജറ്റിൽ 14,891 കോടിയുണ്ട്. 13,169 കോടിയുടെ കിഫ്ബി പദ്ധതിയും പൂർത്തീകരിക്കും. കിഫ്ബി വികസന പദ്ധതികൾ അഭ്യന്തര മൊത്ത ഉൽപ്പാദനത്തിൽ മൂലധനച്ചെലവ് ഗണ്യമായി ഉയർത്തി. 2018–-19ൽ 1.08 ശതമാനമായിരുന്നു. 2019–-20ൽ 1.45 ശതമാനം. 2020–-21ൽ 2.3 ശതമാനം. 2021–-22ൽ 2.1 ശതമാനവും. കിഫ്ബിയിൽ കൂടുതൽ പദ്ധതികൾ ഈവർഷമാണ് പൂർത്തിയാകുക. ആകെ 70,762 കോടിയുടെ പദ്ധതിയാണ് ഏറ്റെടുത്തത്. പ്രവൃത്തികൾക്ക് 50,762 കോടിയും സ്ഥലം ഏറ്റെടുക്കലിന് 20,000 കോടിയും. ഇതുവരെ ചെലവിട്ടത് 17,493 കോടി. ഭൂമിവില വർധനയിൽ രണ്ടു പതിറ്റാണ്ടായി മുടങ്ങിയ ദേശീയപാതാ വികസനം സാധ്യമാക്കിയതും കിഫ്ബിയിലൂടെ. 34,500 കോടിയുടെ നിർമാണ, അനുബന്ധ പ്രവൃത്തികൾക്കും തുടക്കമായി. ആകെ 55,000 കോടിയുടെ നിക്ഷേപം.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]