
തിരുവനന്തപുരം
വികസനത്തെ എതിർക്കാൻ കേരളവിരുദ്ധ മുന്നണി രൂപപ്പെട്ടതായി വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിന് പശ്ചാത്തല സൗകര്യം വർധിപ്പിക്കേണ്ടതുണ്ട്. അതിനാണ് സർക്കാർ ശ്രമിക്കുന്നത്.
മറ്റ് സംസ്ഥാനങ്ങളിൽ സിൽവർ ലൈനിനേക്കാൾ വേഗമേറിയ പദ്ധതികൾ നടപ്പാക്കാൻ മുൻകൈ എടുക്കുന്നവരാണ് ഇവിടെ എതിർപ്പുമായി മുന്നോട്ടുവരുന്നത്. അങ്ങനെയെങ്കിൽ ദേശീയ പാർടി എന്ന ലേബൽ ഉപേക്ഷിച്ച് കേരള പാർടി എന്ന പേര് അവർ സ്വീകരിക്കണം.
ഭൂമി ഇപ്പോൾ ഏറ്റെടുക്കുന്നു എന്നപേരിൽ തെറ്റായ പ്രചാരണം നടത്തുകയാണ്. വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ രാജ്യം അംഗീകരിച്ച നിയമമുണ്ട്. അതുപ്രകാരമേ എവിടെയും ഭൂമി ഏറ്റെടുക്കാനാകൂ.
സാമൂഹ്യാഘാത പഠനത്തിനാണ് ഇപ്പോൾ കല്ലിടുന്നത്. അത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അംഗീകരിച്ചതാണ്. ബിജെപിയും കോൺഗ്രസും ചില മാധ്യമങ്ങളും ഉയർത്തുന്ന വാദങ്ങളെല്ലാം ഹൈക്കോടതി പരിഗണിച്ചതാണെന്നും മാധ്യമപ്രവർത്തകർക്ക് അദ്ദേഹം മറുപടി നൽകി.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]