
തിരുവനന്തപുരം > ഇടതും വലതും എന്നീ നിലപാടാണുള്ളതെന്നും രണ്ട് പക്ഷത്തും ചേരാതെ മധ്യസ്ഥാനത്തുനിൽക്കുന്നതും വലതുപക്ഷ നിലപാടാണെന്നും സംവിധായകൻ വെട്രിമാരൻ. സിനിമകൾ സാമൂഹ്യമാറ്റത്തിനായുള്ള രാഷ്ട്രീയ ആയുധമാണ്. ഇവിടെ നമ്മുടെ നിലപാടുകൾ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് നടന്ന ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ് നവസിനിമകൾ മുന്നോട്ട് വയ്ക്കുന്നത് ദ്രാവിഡ രാഷ്ട്രീയമാണ്. ദ്രാവിഡ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾക്ക് ബലം പകരുന്നതാണ് തമിഴിലെ നവസിനിമകൾ. സാമൂഹ്യ യാഥാർഥ്യങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളുമാണ് അത്തരം സിനിമകൾക്ക് പ്രമേയമാക്കുന്നതെന്നും വെട്രിമാരൻ പറഞ്ഞു. സ്വന്തം നാട്ടിലും ഭാഷയിലും ജനങ്ങൾക്കിടയിൽനിന്ന് സിനിമകളൊരുക്കാനാണ് ഇഷ്ടം. കഥാപരിസരത്തിന്റെ സ്വാഭാവികതയോട് എത്രത്തോളം നീതി പുലർത്തുന്നുവോ അത്രത്തോളം സിനിമയ്ക്ക് സ്വീകാര്യതയും ലഭിക്കും. അതുകൊണ്ട് കഥ സംഭവിക്കുന്ന ലോകമാണ് ഞാൻ ആദ്യം തെരഞ്ഞെടുക്കുക. കഥ നടക്കുന്ന ഇടങ്ങളിൽനിന്നുതന്നെ അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നത് ഈ ലക്ഷ്യംവച്ചാണ്.
എല്ലാവരും തിയറ്ററിൽത്തന്നെ സിനിമ കാണണമെന്ന് നിർബന്ധിക്കാനാകില്ല. ഒരു വീട്ടിലുള്ളവർക്ക് തിയറ്ററിൽ പോയി സിനിമ കാണാൻ 1000 രൂപയിലധികം വേണ്ടിവരും. എന്നാൽ, രണ്ട് ജി ബിയോ മൂന്ന് ജി ബിയോ ഡാറ്റയുണ്ടെങ്കിലും സിനിമ കാണാമെന്ന സ്ഥിതിയുണ്ട്. എവിടെ സിനിമ കാണണമെന്നത് പ്രേക്ഷകന്റെ താൽപ്പര്യമാണെന്നും വെട്രിമാരൻ പറഞ്ഞു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]