
തിരുവനന്തപുരം> കേരള സർക്കാർ സ്ഥാപനമായ ഒഡെപെകിന്റെ ഏറ്റവും പുതിയ പദ്ധതിയായ സൗജന്യ ജർമ്മൻ റിക്രൂട്ട്മെന്റ് പ്രോഗ്രാമിന്റെ സംസ്ഥാനതല ക്യാംമ്പയിനിംഗിന്റെ ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. റിക്രൂർട്ട്മെന്റ് തട്ടിപ്പുകൾ ഒരു പരിധിവരെ തടയാൻ പൊതുമേഖലാ സ്ഥാപനമായ ഒഡെപെകിന്റെ ഇടപെടലിന് കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി. ജർമ്മനിയിലേക്ക് നഴ്സുമാർക്കുള്ള സൗജന്യ റിക്രൂട്ട്മെന്റും രജിസ്ട്രേഷൻ നേടുന്നതിന് ആവശ്യമായ ജർമ്മൻ ഭാഷാ പരിശീലനവും ഒഡെപെക് തന്നെ സൗജന്യമായി നൽകും.
ജർമൻ ഭാഷയുടെ ബി1 ലെവൽ പാസാകുന്ന നഴ്സുമാർക്ക് അസിസ്റ്റന്റ് നഴ്സായി ജോലി ചെയ്യുന്നതിനൊപ്പം ബി 2 ലെവൽ പരീക്ഷ പൂർത്തിയാക്കുന്നതിനനുസരിച്ച് രജിസ്റ്റേഡ് നഴ്സായി മാറുന്നതിനും അവസരമുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി ജർമ്മൻ ഭാഷയിൽ ഓൺലൈൻ, ഓഫ്ലൈൻ കോഴ്സുകളും ഒഡെപെക് ആരംഭിക്കുന്നുണ്ട്.നാളിതുവരെ പതിനായിരത്തോളം റിക്രൂട്ട്മെറ്റുകളാണ് ഒഡെപെക് മുഖേന വിവിധ രാജ്യങ്ങളിലേക്ക് നടന്നിട്ടുള്ളത്.
നഴ്സ്, ഡോക്ടർ, പാരാമെഡിക്കൽ ജീവനക്കാർ, എൻജിനീയർ, ടീച്ചർ, തുടങ്ങി വിവിധ വിഭാഗം ജീവനക്കാരെ ഗൾഫ് രാജ്യങ്ങൾ, മാലി ദ്വീപ്, യു.കെ., അയർലണ്ട്, തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് നിയമിച്ചിട്ടുണ്ട്. കോവിഡ് 19 മഹാമാരിക്കിടയിലും 2020-21, 2021-22 എന്നീ സാമ്പത്തിക വർഷങ്ങളിലായി ആയിരത്തിലധികം റിക്രൂട്ട്മെന്റുകളാണ് ഒഡെപെക് മുഖേന നടന്നത്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]