
കണ്ണൂർ
ചൂഷണത്തിൽനിന്നും അടിമത്വത്തിൽനിന്നും മനുഷ്യ സമൂഹത്തെ മോചിപ്പിക്കാൻ കമ്യൂണിസ്റ്റുകാർ കാലങ്ങളായി നടത്തുന്ന അവകാശപോരാട്ടങ്ങൾ ഓർത്തെടുത്ത് സെമിനാറുകൾ. സ്വാതന്ത്ര്യസമര കാലത്തെ കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളെ അടയാളപ്പെടുത്തിയും വർഗീയത സമൂഹത്തിൽ ഉയർത്തുന്ന വെല്ലുവിളികൾ അപഗ്രഥിച്ചുമായിരുന്നു സിപിഐ എം പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറുകൾ.
ശ്രീകണ്ഠപുരത്ത് ‘സ്വാതന്ത്ര്യസമരവും കമ്യൂണിസ്റ്റുകാരും’ സെമിനാർ പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനംചെയ്തു. എബി എൻ ജോസഫ് അധ്യക്ഷനായി. ചരിത്രകാരൻ ഡോ. കെ എൻ ഗണേഷ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എൻ സുകന്യ, എം സി രാഘവൻ എന്നിവർ സംസാരിച്ചു.
പാനൂർ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ‘വർഗീയത ഉയർത്തുന്ന വെല്ലുവിളി’ സെമിനാർ സംസ്ഥാന കമ്മിറ്റിയംഗം പി കെ സൈനബ ഉദ്ഘാടനം ചെയ്തു. സുനിൽ പി ഇളയിടം മുഖ്യപ്രഭാഷണം നടത്തി. കെ കെ പവിത്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം പി ഹരീന്ദ്രൻ, കെ ഇ കുഞ്ഞബ്ദുള്ള എന്നിവർ സംസാരിച്ചു. പാർടി കോൺഗ്രസിന്റെ ഭാഗമായി പേരാവൂർ ജിമ്മി ജോർജ് ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന വോളിബോൾ ടൂർണമെന്റ് സമാപിച്ചു. ടൂർണമെന്റിൽ ആറ് ടീമുകൾ പങ്കെടുത്തു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]