കോഴിക്കോട്> നിധീഷ് നടേരിയുടെ പുതിയ പ്രണയഗാനം ‘ഹൃദയത്തിലെ ചോപ്പ്’ വീഡിയോ മ്യൂസിക് ആൽബം പുറത്തിറങ്ങി. അന്താരാഷ്ട്ര കവിതാ ദിനത്തിൽ സംഗീത സംവിധായകൻ ബിജിബാൽ, സംവിധായകരായ എം പദ്മകുമാർ, വിപിൻ പി എസ് മലബാറി, നടന്മാരായ സുധീഷ്, ഹരീഷ് പേരടി, അപ്പുണ്ണി ശശി, നടി കബനി, കഥാകാരി ഇന്ദു മേനോൻ, തിരക്കഥ-നാടകകൃത്ത് പ്രദീപ് കുമാർ കാവുന്തറ, തിയറ്റർ എക്സ്പർട്ട് ഡോ സാം കുട്ടി പട്ടങ്കരി, തിരക്കഥാകൃത്ത് നിസാം റാവുത്തർ എന്നിവരാണ് മ്യൂസിക്കൽ ആൽബം ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്.
കാവുംവട്ടം വാസുദേവൻ സംഗീതം നൽകിയ പ്രണയഗാനം കെ കെ നിഷാദ് ആണ് ആലപിച്ചിരിക്കുന്നത്. നാടക, ചലച്ചിത്ര നടൻ സുധി ബാലുശ്ശേരിയും ശ്രവ്യയും മുഖ്യവേഷങ്ങളിൽ അഭിനയിക്കുന്നു.
കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളജിലും കാരന്തൂരുമായിരുന്നു ചിത്രീകരണം. ശ്രീചക്ര മ്യൂസിക് ക്രിയേഷൻസ് നിർമിക്കുന്ന മ്യൂസിക് ആൽബം അക്ഷയ് ദിനേശ് സംവിധാനം ചെയ്യുന്നു.
ദൃശ്യാവിഷ്കാരം നിധീഷ് നടേരി തന്നെയാണ്. ഛായാഗ്രഹണം: സുജയ് ഭാസ്കർ, ചിത്രസംയോജനം: സച്ചിൻ സഹദേവ്, മിക്സിംഗ്: പ്രദീപ് കുമാർ, ആർട്ട് & പബ്ലിസിറ്റി ഡിസൈൻ: എം.
കുഞ്ഞാപ്പ, കീസ്: ബിജു തോമസ്, സ്റ്റിൽസ്: എം കെ അക്ഷയ്, മേക്കപ്പ്: ഷിജു ഫറോക്ക്, ക്യാമറ അസിസ്റ്റന്റ്: ശരൺ, പ്രൊഡക്ഷൻ കൺട്രോളർ: ബിപിൻ കാരന്തൂർ, പ്രൊഡക്ഷൻ മാനേജർ: ഷിഫാൻ മുഹമ്മദ്. മില്ലേനിയം ഓഡിയോസ് ആണ് ‘ഹൃദയത്തിലെ ചോപ്പ്’ ആൽബം പ്രേക്ഷകരിലെത്തിക്കുന്നു.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]