തിരുവനന്തപുരം > സംസ്ഥാനത്തെ 44 നദിയുടെയും സംരക്ഷണത്തിന് ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. ഒരോന്നിന്റെയും ചുമതല ഒരോ ഉദ്യോഗസ്ഥനാണ്.
ഭൂഗർഭ ജലം നിലനിർത്താൻ കഴിയുന്നില്ല. ഇത് ശുദ്ധജല ക്ഷാമമുണ്ടാക്കുന്നു.
ജീവനക്കാർ ഉണർന്ന് പ്രവർത്തിക്കേണ്ട ഘട്ടമാണിതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനതല ജലദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമ നിർമാണത്തിലൂടെ മാത്രം സാധിക്കുന്നതല്ല ജലസംരക്ഷണം.
അത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. ജലവിഭവ ഉദ്യോഗസ്ഥർ ജലസംരക്ഷണത്തിന്റെ അംബാസഡർമാരാകണം.
വകുപ്പിന് ആവശ്യമായ ജീവനക്കാരെ നൽകുമെന്നും മന്ത്രി പറഞ്ഞു. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]