
കൊൽക്കത്ത > ബംഗാളിലെ ഭിർഭും ജില്ലയിൽ തൃണമൂൽ കോൺഗ്രസുകാർ നടത്തിയ അക്രമത്തിൽ പത്തുപേർ കൊല്ലപ്പെട്ടു. ഒരു കുടുംബത്തിലെ ഏഴുപേരും കൊല്ലപ്പെട്ടവരിൽ ഉണ്ട്. വീട്ടിൽനിന്ന് ഇവരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തി. നിരവധി വീടുകളും അഗ്നിക്കിരയാക്കി. തൃണമൂൽ നേതാവ് ബാദു ഷെയ്ഖ് ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അക്രമങ്ങൾ അരങ്ങേറിയത്.
ഇന്നലെ രാത്രിയാണ് ഭർഷാർ ഗ്രാമത്തിലെ പഞ്ചായത്ത് പ്രധാനും തൃണമൂൽ കോൺഗ്രസ് നേതാവുമായ ബാദു ഷെയ്ഖ് കൊല്ലപ്പെട്ടത്. തൃണമൂൽ കോൺഗ്രസിലെ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളാണ് സംഘർഷത്തിന് പിന്നിലെന്നാണ് പറയുന്നത്. തിങ്കളാഴ്ച വൈകുന്നേരം ചായക്കടയിൽ ഇരുന്ന ബാദു ഷെയ്കിനെതിരെ അക്രമിസംഘം പെട്രോൾ ബോംബ് എറിയുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നാലെ ഇയാളുടെ അനുയായികൾ അക്രമികളെന്ന് സംശയമുള്ളവരുടെ വീടുകൾക്ക് തീവെക്കുകയായിരുന്നു.
തൃണമൂൽ കോൺഗ്രസിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളാണ് നേതാവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഇതിനുപിന്നാലെയാണ് ആ പ്രദേശത്ത് അക്രമസംഭവങ്ങൾ അരങ്ങേറിയത്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]