
കൊച്ചി > കൊച്ചി തുറമുഖത്ത് നിന്നു കപ്പൽ മാർഗം ദുബായിയിലേക്ക് കടത്താൻ ശ്രമിച്ച കോടികൾ വിലയുള്ള 2,200 കിലോ രക്ത ചന്ദനം പിടികൂടി. വില്ലിങ്ടൺ ഐലൻഡിലുള്ള കൊച്ചിൻ പോർട്ടിന്റെ ക്യു10 എന്ന കണ്ടെയ്നർ ചരക്ക് സ്റ്റേഷനിൽ എണ്ണ ടാങ്കറിൽ ഒളിപ്പിച്ച നിലയിലാണു ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) രക്ത ചന്ദനം പിടികൂടിയത്. ആന്ധ്രയിൽ നിന്നാണു രക്ത ചന്ദനം കൊച്ചിയിലെത്തിച്ചതെന്നാണു സൂചന.
ചൊവ്വാഴ്ച വൈകിട്ട് നാലിനാണ് രക്തചന്ദന ശേഖരം പിടികൂടിയത്. 5,600 ലിറ്റർ ശേഷിയുള്ള രണ്ട് സ്റ്റീൽ എണ്ണ ടാങ്കറുകളിലാണ് രക്ത ചന്ദന കഷണങ്ങൾ ഒളിപ്പിച്ചിരുന്നത്. ടാങ്കിനകത്ത് വൈക്കോൽ പൊതിഞ്ഞാണ് ഒളിപ്പിച്ച നിലയിലായിരുന്നു രക്ത ചന്ദനം. കട്ടർ ഉപയോഗിച്ച് ടാങ്കിന്റെ പുറം പാളികൾ മുറിച്ച് മാറ്റിയ ശേഷമാണ് രക്തചന്ദനം പുറത്തെടുത്തത്. അന്താരാഷ്ട്ര വിപണിയിൽ കിലോയ്ക്ക് 3,000 രൂപവരെ വിലയുള്ള ചന്ദനമാണ് പിടികൂടിയതെന്നാണ് വിവരം. രക്തചന്ദനം എത്തിച്ചവരെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും ഡിആർഐ വ്യക്തമാക്കി.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]