
നെയ്യാറ്റിൻകര പൂവാർ പൊഴിക്കര കടൽ തീരത്ത് തിരയിൽപെട്ട ഡൽഹി സ്വദേശികളായ യുവതികളെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി.
വിനോദ യാത്രയ്ക്കായി എത്തിയ ഡൽഹി സ്വദേശികളായ ലക്ഷ്മി (24) ഹർഷ (20) എന്നിവരെ സാഹസികമായ ഇടപെടലിലൂടെ ലൈഫ് ഗാർഡുകളായ വർഗീസും സുരേന്ദ്രനും ചേർന്നു രക്ഷപ്പെടുത്തി.
ബോട്ട് സവാരിക്ക് ശേഷം ഗോൾഡൺ ബീച്ചിൽ സമയം ചിലവഴിക്കവെ യുവതികൾ തിരയിൽപെടുകയായിരുന്നു.
കരയിൽ നിന്നവർ നിലവിളിക്കുന്നത് കേട്ടെത്തിയ ലൈഫ് ഗാർഡുകൾ കടലിലേക്ക് ചാടി ഇവരെ കരയിലേക്ക് എത്തിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]