നെയ്യാറ്റിന്‍കര: ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച് പെരുമ്പഴുതൂരില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ വഴിത്തിരിവ്. പെണ്‍കുട്ടിയുടെ മരണത്തില്‍ ആത്മഹത്യാപ്രേരണ കുറ്റത്തിന് ക്രൈംബ്രാഞ്ച് സംഘം ഉദിയന്‍കുളങ്ങര ദീപക് ഭവനില്‍ വാടകയ്ക്ക് താമസിക്കുന്ന ശരത് ചക്രവര്‍ത്തി(30)യെ അറസ്റ്റ് ചെയ്തു.
2016 മേയ് 29-നാണ് പെൺകുട്ടി ജീവനൊടുക്കിയത്.നെയ്യാറ്റിന്‍കര പോലീസ് അന്വേഷിച്ച കേസ് 2017-ല്‍ ക്രൈംബ്രാഞ്ചിനു കൈമാറി.
ശരത് ചക്രവര്‍ത്തി വിവാഹ വാഗ്ദാനം നടത്തി 23-കാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചിരുന്നെന്ന് പോലീസ് സ്ഥിരീകരിച്ചു. പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും .
ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും ഫോണില്‍ വിളിച്ച് ശല്യം ചെയ്തതിനെ തുടർന്ന് യുവതി വീട്ടിലെ മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.
ബിഡിഎസ് കഴിഞ്ഞ് ഹൗസ്സര്ജന്സി ചെയ്യുകയായിരുന്നു 23-കാരി. ജീവനൊടുക്കുന്നതിനു മുന്‍പായി എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ശരത് ചക്രവര്‍ത്തി ഈ സംഭവത്തിനുശേഷവും നിരവധി പെണ്‍കുട്ടികളെ മൊബൈല്‍ചാറ്റിലൂടെ പരിചയപ്പെട്ട് പീഡനത്തിന് ഇരയാക്കിയതായി അന്വേഷണസംഘം കണ്ടെത്തി. ക്രൈംബ്രാഞ്ച് എസ്പി എ ഷാനവാസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]