സംസ്ഥാന വ്യാപകമായി പോളിയോ ഇമ്യൂണൈസേഷൻ പരിപാടി 2022 ഫെബ്രുവരി 27 ഞായറാഴ്ച നടക്കും.ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പത്തനംതിട്ടയിൽ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.
കേരളത്തിലെ 5 വയസ്സുവരെയുള്ള 24,36,298 കുട്ടികൾക്ക് ഈ ദിനത്തിൽ പോളിയോ തുള്ളിമരുന്ന് നൽകുവാനാണ് ലക്ഷ്യമിടുന്നത്.ഇതിനായി പ്രത്യേകം ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. തുള്ളിമരുന്ന് വിതരണം ചെയ്യുന്നതിനായി 49,228 വോളണ്ടിയർമാർക്കും 2,183 സൂപ്പർവൈസർമാർക്കും പരിശീലനം നൽകിയിട്ടുണ്ട്.
രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ പോളിയോ ബൂത്തുകൾ പ്രവർത്തിക്കും.ആരോഗ്യ പ്രവർത്തകുടെ നിർദ്ദേശത്തിനനുസരിച്ച് തിരക്ക് ഒഴിവാക്കി കുട്ടികളെ കൊണ്ട് പോയി തുള്ളിമരുന്ന് നൽകാൻ ശ്രദ്ധിക്കണം.
പോളിയോ ബൂത്തിലുള്ളവരും കുട്ടികളെ കൊണ്ട് വരുന്നവരും കൃത്യമായ കോവിഡ് മാർഗ്ഗനിർദേശങ്ങൾ പാലിക്കണം.
2014 മാർച്ചിൽ ഇന്ത്യയെ പോളിയോ മുക്ത രാജ്യമായി ലോകാരോഗ്യ സംഘടന പ്രേഖ്യാപിച്ചു.കേരളത്തിൽ 2000 നു ശേഷവും ഇന്ത്യയിൽ 2011 ന് ശേഷവും പോളിയോ രോഗം സ്ഥിരീകരിച്ചിട്ടില്ല.
അയൽ രാജ്യങ്ങളിൽ പോളിയോ രോഗം ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നതിനാൽ രോഗ സാധ്യത ഒഴിവാക്കുവാനായി എല്ലാവരും 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പോളിയോ പ്രധിരോധ തുള്ളിമരുന്ന് നൽകിയെന്ന് ഉറപ്പാക്കാൻ ആരോഗ്യ മന്ത്രി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]