
കോട്ടയം:മണർകാട് ബൈപ്പാസ് റോഡിൽ നിയന്ത്രണം വിട്ട കാർ കാൽനടയാത്രക്കാരനെ ഇടിച്ചിട്ടു.
ഇന്ന് ഉച്ചയ്ക്ക് മണർകാട് വൺവേ ബൈപ്പാസ് റോഡിലായിരുന്നു അപകടം.
കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും എത്തിയ കാർ ആണ് അപകടത്തിൽ പെട്ടത്.റോഡ് മുറിച്ച് കടക്കുകയായിരുന്ന കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ ബോണറ്റിന്റെ മുന്നിലാണ് യാത്രക്കാരൻ വന്നു വീണത്.
അപകടത്തെ തുടർന്ന് അമിതമായ രക്ത സമ്മർദം അനുഭവപ്പെട്ട കാർ ഡ്രൈവറായ വയോധികന് വാഹനത്തിന്മേലുള്ള നിയന്ത്രണം നഷ്ടമാകുകയായിരുന്നു.
കാറിന്റെ ബോണറ്റിൽ കുടുങ്ങിയ യാത്രക്കാരനുമായി മീറ്ററുകളോളം മുന്നോട്ട് ഓടിയ കാർ മറ്റൊരു കാറിൽ ഇടിച്ചാണ് നിന്നത്.
വാഴൂർ സ്വദേശി ബിജുവിനെയാണ് കാർ ഇടിച്ചു വീഴ്ത്തിയത്. ബിജുവിൻ്റെ വാരിയെല്ലിന് ഒടിവുണ്ടായിട്ടുണ്ട്.
മണർകാട് സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റിയിട്ട് ഉണ്ട്.
കാറിനുള്ളിലുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശികളായ വയോധിക ദമ്പതിമാർക്കും പരിക്കേറ്റു.രണ്ടു പേരെയും മണർകാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ കാൽനടയാത്രക്കാരനെയും കാറിനുള്ളിലുണ്ടായിരുന്നവരെയും മണർകാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]