
കണ്ണൂർ വി.സി നിയമനം ചട്ടപ്രകാരമെന്ന് വ്യക്തമാക്കി ഹൈക്കോടതി ഡിവിഷൻ ബഞ്ച് . നേരത്തെ നിയമനം ചട്ടപ്രകാരം തന്നെയെന്ന് സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. നിയമനം സംബന്ധിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെരെ സെനെറ്റ് അംഗങ്ങൾ നൽകിയ അപ്പീൽ ഹർജികളടക്കം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയത് സർക്കാരിന് ആശ്വാസ വിധിയായി.
ഡോ ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാൻസിലറായി നിയമിച്ച നടപടി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചുകൂടി ശരി വെച്ചതോടെ വൈസ് ചാൻസിലർ സ്ഥാനത്ത് അദ്ദേഹത്തിന് തുടരാം.
UGC മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ് പുനർനിയമന നടപടിയെന്നും സിംഗിൾ ബെഞ്ച് നിയമനം ശരിവെച്ചപ്പോൾ ഇത് പരിഗണിച്ചില്ലെന്നുമായിരുന്നൂ അപ്പീൽ ഹർജിക്കാരുടെ വാദം.എന്നാൽ പുതിയ നിയമനമല്ല , പുനർ നിയമനമാണ് നടത്തിയതെന്ന സർക്കാരിൻ്റെ വാദം അംഗീകരിച്ചു.തുടർന്നാണ് നിയമനം UGC മാനദണ്ഡങ്ങൾ അനുസരിച്ച് തന്നെയെന്നും പുനർ നിയമനത്തിന് സെർച്ച് കമ്മിറ്റിയുടെ ആവശ്യമില്ലെന്നുമുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]