
റവന്യൂ ദിനാചരണത്തിന് ഭാഗമായുള്ള പ്രഥമ റവന്യൂ അവാർഡ് പ്രഖ്യാപനത്തിൽ തലസ്ഥാനത്തിന് മികച്ച നേട്ടം. മികച്ച ജില്ലാ കളക്ട്രേറ്റായി തിരുവനന്തപുരം തിരഞ്ഞെടുക്കപ്പെട്ടപ്പോൾ .മികച്ച ജില്ലാ കളക്ടറും തലസ്ഥാനത്ത് നിന്നു തന്നെ.
മികച്ച ജില്ലാ കളക്ടർ ഉൾപ്പെടെ 12 വിഭാഗങ്ങളിലെ അവാർഡുകളാണ് തിരുവനന്തപുരം നേടിയത്.
മികച്ച ജില്ലാ കളക്ടറായി ഡോ.നവ്ജ്യോത് ഖോസ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സബ് കളക്ടർ / ആർ ഡി ഒ, മികച്ച ഡെപ്യൂട്ടി കളക്ടർ പുരസ്കാരങ്ങളും തലസ്ഥാനം നേടി.
2012 ഐഎഎസ് ബാച്ചിൽ തൃശൂർ അസിസ്റ്റൻ്റ് കളക്ടറായി സിവിൽ സർവീസ് സേവനം ആരംഭിച്ച ഡോ.നവ്ജ്യോത് ഖോസ 2020 ജൂൺ ഒന്നിനാണ് തിരുവനന്തപുരം ജില്ലാ കളക്ടറായി ചുമതലയേറ്റത് .
2018 ഐഎഎസ് ബാച്ചിൽ എറണാകുളം അസിസ്റ്റൻ്റ് കളക്ടറായി സേവനം ആരംഭിച്ച എം.എസ്. മാധവിക്കുട്ടി മികച്ച സബ് കളക്ടർ / ആർഡിഒ പുരസ്കാരം നേടി.2020 സെപ്തംബറിലാണ് മാധവിക്കുട്ടി തിരുവനന്തപുരം സബ് കളക്ടറായി ചുമതലയേറ്റത്.
ലാൻഡ് റവന്യൂ , ദുരന്ത നിവാരണ , സർവേ വകുപ്പുകളിലെ മികച്ച സേവനത്തിനാണ് റവന്യൂ പുരസ്കാരം ഏർപ്പെടുത്തിയത്.
ഫെബ്രുവരി 24 ന് റവന്യൂ ദിനത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ റവന്യൂ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]