മനുഷ്യ കടത്തെന്ന സംശയത്തെ തുടർന്ന് ആലുവയിൽ ലോഡ്ജുകളിൽ പോലീസ് പരിശോധന. ഉത്തരേന്ത്യയിൽ നിന്നുള്ള 30-40 നുമിടയിൽ പ്രായമുള്ള യുവതിക്ക് പരിശോധനയിൽ കണ്ടെത്തി. രഹസ്യാന്വേഷണ വിഭാഗത്തിന് കിട്ടിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് റൂറൽ പോലീസ് പരിശോധന നടത്തിയത്.
വിദേശത്തേക്ക് പോകാൻ പണവും പാസ്പോർട്ടും ബഡാ സാബ് എന്നയാൾക്ക് നൽകിയെന്നാണ് ദ്വിഭാഷി മുഖേനയുള്ള ചോദ്യം ചെയ്യലിൽ പറഞ്ഞത്.സംഘത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ യുവതികൾക്ക് അറിയില്ലെന്നാണ് നിഗമനം.
വിദേശത്തേക്ക് കൊണ്ട് പോകാമെന്ന് പറഞ്ഞാണ് ബിഹാർ , ബംഗാൾ , ഒഡീഷ എന്നിവിടങ്ങളിൽ നിന്നു യുവതികളെ ആലുവയിൽ എത്തിച്ചത്.ഇവരെ പിന്നീട് ഇടനിലക്കാരനാണ് ബഡാ സാബിനെ പരിചയപ്പെടുത്തിയത്. എന്ത് ജോലിക്കാണ് തങ്ങളെ വിദേശത്തേയ്ക്ക് കൊണ്ട് പോകുന്നതെന്ന് യുവതികൾക്ക് അറിയില്ല.
വിമാനത്താവളം കേന്ദ്രീകരിച്ച് വിവരങ്ങൾ ശേഖരിക്കുന്നുണ്ട് എങ്കിലും വിദേശത്തേയ്ക്ക് കടത്തുന്നത് വിമാനം മാർഗമാണോ ബോട്ടിലാണോ എന്ന കാര്യത്തിൽ പോലീസിന് കൃത്യമായ സൂചന ലഭിച്ചിട്ടില്ല.
നാലു വർഷം മുൻപ് ശ്രീലങ്കൻ മനുഷ്യ കടത്ത് സംഘത്തെ പോലീസ് ആലുവയിൽ നിന്നു പിടി കൂടിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]