

തിരുവനന്തപുരം: സംസ്ഥാനത്തെ കുടുംബശ്രീ പ്രവർത്തകരെ കയ്യൊഴിഞ്ഞ് പിണറായി സർക്കാർ. കുടുംബശ്രീ പ്രവർത്തകർക്ക് നൽകാനുള്ള തുകയിൽ പകുതിയും സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചു. 220 കോടിയാണ് സർക്കാർ വെട്ടിക്കുറച്ചിരിക്കുന്നത്.
സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെയാണ് കുടുംബശ്രീ പ്രവർത്തകരെ സമ്മർദ്ദത്തിലാക്കികൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. ബജറ്റ് വിഹിതത്തിൽ ബാക്കിയുള്ള 103.4 കോടി കുടുംബശ്രീ യൂണിറ്റുകൾ അവശ്യപ്പെട്ടെങ്കിലും 35 കോടി രൂപ മാത്രമാണ് ഇതുവരെ നൽകിയത്. കേന്ദ്രത്തിൽ നിന്നും ഫണ്ട് ലഭിച്ചിട്ടും സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.