
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താലിലുണ്ടായ അക്രമത്തില്‍ നഷ്ടം ഈടാക്കാനായി കണ്ടുകെട്ടിയ സ്വത്തുവകകളുടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ നല്‍കും. കണ്ടുകെട്ടല്‍ നടപടി പൂര്‍ത്തിയാക്കി കരട് റിപ്പോര്‍ട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ആഭ്യന്തരവകുപ്പ് മുഖേന അഡ്വക്കറ്റ് ജനറലിന് കൈമാറി.
ഇത് ക്രോഡീകരിച്ച് ഇന്നുരാവിലെ കോടതിക്ക് കൈമാറും. ജില്ല തിരിച്ചുള്ള കണക്കാണ് ലാന്‍ഡ് റവന്യൂ കമീഷണര്‍ കൈമാറിയത്. കഴിഞ്ഞ രണ്ടു ദിവസമായി സംസ്ഥാന വ്യാപകമായി അക്രമത്തിന് നേതൃത്വം നല്കിയ നേതാക്കളുടെ സ്വത്ത് കണ്ട്കെട്ടിയിരുന്നു.
മിന്നല്‍ പണിമുടക്കില്‍ 5.2 കോടി രൂപ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. കണ്ടുകെട്ടിയ സ്വത്തുക്കള്‍ വില്‍പ്പന നടത്തി തുക നഷ്ടത്തിലേക്ക് ഈടാക്കും. ജപ്തി നേരിട്ടവരില്‍ ചിലര്‍ തങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടുകാരല്ലെന്ന പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
The post പോപ്പുലര്‍ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താല്‍: കണ്ടുകെട്ടിയ സ്വത്തുവകകളുടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]