
സ്വന്തം ലേഖകൻ
കോട്ടയം: കുമാരനെല്ലൂരിൽ അക്രമിസംഘം വീട് അടിച്ചു തകർത്തതായി പരാതി. കുമാരനല്ലൂർ പുതുക്കുളങ്ങര വീട്ടിൽ വിജയകുമാരിയമ്മയുടെ വീടാണ് ഗുണ്ടാസംഘം അടിച്ചു തകർത്തത്. മകളുടെ ഭർത്താവിന്റെ നേത്ൃത്തിലാണ് അക്രമം നടന്നതെന്ന് വീട്ടമ്മ പൊലീസിനു നല്കിയ പരാതിയിൽ പറയുന്നു.
തിരുവല്ലാ സ്വദേശിയായ സന്തോഷുമായി ഒരു വർഷം മുൻപായിരുന്നു വിജയകുമാരിയമ്മയുടെ മകളുടെ കല്യാണം. വിവഹശേഷം സ്ത്രീധനത്തെചൊല്ലി ഇരുവരും തമ്മിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നു. പീഡനം സഹിക്കാൻ കഴിയാതെ ഗർഭിണിയായ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി പോന്നിരുന്നു.
ഇതിനിടെയാണ് ഞായറാഴ്ച ഇവരുടെ വീട്ടിലേക്കെത്തിയ സന്തോഷ് യുവതിയുമായി വാക്ക്തർക്കം ഉണ്ടാകകയും മോശമായി പെരുമാറുകയും ചെയ്തു. ഇവർ പൊലീസിൽ പരാതി പെട്ടതോടെ മടങ്ങിപ്പോയി. എന്നാൽ രാത്രി ഏറെ വൈകി ഗുണ്ടാസംഘത്തോടൊപ്പം എത്തുകയും വീട് അക്രമിക്കുകയുമായിരുന്നു. സംഘം വീടിനു നേരെ കല്ലെറിയുകയും, ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയും വീട്ടിലുള്ളവരെ അസഭ്യം പറയുകയും ചെയ്തു.
ഗാന്ധിനഗർ പൊലീസ് വീട്ടമ്മയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
The post കോട്ടയം കുമാരനെല്ലൂരിൽ അക്രമിസംഘം വീട് അടിച്ചു തകർത്തതായി പരാതി; സ്ത്രീധനത്തെചൊല്ലിയുള്ള തർക്കവുമയി ബന്ധപ്പെട്ട് മകളുടെ ഭർത്താവിന്റെ ഗുണ്ടാസംഘമാണ് അക്രമത്തിന് പിന്നിലെന്ന് വീട്ടമ്മ; കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]