
ആഗോള തലത്തിൽ മറ്റൊരു ചരിത്ര നേട്ടം കൂടി കൈവരിക്കുകയാണ് ജെയിംസ് കാമറൂൺ എന്ന സംവിധായകൻ. ആഗോള ബോക്സ് ഓഫീസിൽ 2 ബില്യൺ ഡോളർ ആണ് അവതാർ ദി വേ ഓഫ് വാട്ടർ നേടിയിരിക്കുന്നത്സ്പൈഡര്മാന് നോ വേ ഹോമിനെ മറികടന്ന് ഏറ്റവും വരുമാനം നേടിയ ചിത്രങ്ങളില്‍ ആറാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് അവതാര്‍ രണ്ടാം ഭാഗം. യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലുള്ള സ്റ്റാര്‍ വാര് ദ ഫോഴ്സ് അവേക്കന്‍സ്, അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാര് തുടങ്ങിയ ചിത്രങ്ങളെ അവതാര്‍ 2 മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മറ്റ് അഞ്ച് സിനിമകൾക്ക് മാത്രമേ ഈ മെട്രിക് നേടാനായിട്ടുള്ളു ‘അവതാർ’, ‘അവഞ്ചേഴ്സ്: എൻഡ് ഗെയിം’, ‘ടൈറ്റാനിക്’, ‘സ്റ്റാർ വാർസ്: ദ ഫോഴ്സ് എവേക്കൻസ്’, ‘അവഞ്ചേഴ്സ്: ഇൻഫിനിറ്റി വാർ’ എന്നിവയാണ് മറ്റ് 200 കോടി നേടിയ ചിത്രങ്ങൾ. ‘ദി വേ ഓഫ് വാട്ടറി’ന്റെ ആഭ്യന്തര കളക്ഷനിൽ നിന്ന് 598 ദശലക്ഷം രൂപയും വിദേശ വിപണിയിൽ നിന്ന് ഒന്നര കോടി ഡോളറും നേടിയിട്ടുണ്ട്. എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആറാമത്തെ ചിത്രമാണ് ഇപ്പോൾ അവതാർ 2. നിലവിൽ സിനിമയുടെ പ്രദർശനം തുടരുന്നതിനാൽ റാങ്കിംഗ് വീണ്ടും ഉയരാൻ സാധ്യതയുണ്ട്.
നെയിത്രിയെ വിവാഹംകഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെയാണ് അവതാര്‍ 2 കഥ പുരോഗമിക്കുന്നത്. പന്‍ഡോറയിലെ ജലാശയങ്ങള്‍ക്കുള്ളിലൂടെ ജേക്കും നെയിത്രിയും നടത്തുന്ന സാഹസികയാത്രകള്കൊണ്ട് ‘അവതാര്‍ 2’ കാഴ്ചയുടെ വിസ്മയലോകം സൃഷ്ടിക്കുന്നുവെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. സാം വെര്‍ത്തിങ്ടണ്‍, സോയി സാല്‍ഡാന, സ്റ്റീഫന്‍ ലാങ്, സിഗേര്‍ണ്ണി വീവര്‍ എന്നിവര്‍ക്കൊപ്പം കേറ്റ് വിന്സ്ലറ്റും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. നീണ്ട 23 വര്‍ഷങ്ങള്‍ക്കുശേഷമാണ് കേറ്റ് വിന്‍സ്ലറ്റ് കാമറൂണിനൊപ്പം സിനിമചെയ്യുന്നത്.
The post ആഗോള ബോക്സ് ഓഫീസില്‍ 16000 കോടി; അവതാര്‍ 2 കുതിപ്പ് തുടരുന്നു appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]